Thursday, October 1, 2026

കൊവിഡ് പ്രതിരോധം; രാജ്യത്തെ ശാസ്ത്രസമൂഹത്തിന്‍റെയും സ്ഥാപനങ്ങളുടെയും പങ്ക് പ്രശംസനീയമെന്ന് പ്രധാനമന്ത്രി

കൊവിഡ് പ്രതിരോധം രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇവ രണ്ടും ആയിരുന്നെന്നും ഇവരിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഗ്രാൻഡ് ചലഞ്ചസ് ആനുവൽ മീറ്റിങ് 2020’ ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. മൂന്ന് ദിവസത്തെ സമ്മേളനത്തിൽ 40 രാജ്യങ്ങളിൽ നിന്നായി 1600 ഓളം വിദഗ്ധരാണ് പങ്കെടുക്കുന്നത്.

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. 88 ശതമാനമെന്ന ഉയർന്ന രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളതെന്നും സർക്കാർ സ്വീകരിച്ച വിവിധ നടപടികളാണ് രാജ്യത്തെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തിയതെന്നും മികച്ച ശുചീകരണ പ്രവർത്തനങ്ങളും കൂടുതൽ ശൗചാലയങ്ങളും രോഗബാധ കുറച്ചുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles