Friday, September 25, 2026

മോ​ടി​യോ​ടെ മോ​ദി ര​ണ്ടാം വ​ട്ട​വും അ​ധി​കാ​രത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ട്ട​വും പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു. രാ​ഷ്‌​ട്ര​പ​തി​ഭ​വ​ൻ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ദൈ​വ​നാ​മ​ത്തി​ലാ​ണ് മോ​ദി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

മോ​ദി​ക്കൊ​പ്പം ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ, ​രാ​ജ്നാ​ഥ് സിം​ഗ്, നി​ർ​മ​ല സീ​താ​രാ​മ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. മന്ത്രിസഭയിലെ മലയാളി പ്രതിനിധ്യമായി വി മുരളീധരനും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിം​സ്റ്റെ​ക് രാ​ജ്യ​ങ്ങ​ളി​ലെ ത​ല​വ​ന്മാ​രു​ൾ​പ്പ​ടെ 6,500 അ​തി​ഥി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

യു​പി​എ ചെ​യ​ർ പേ​ഴ്സ​ണ്‍ സോ​ണി​യ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗും ച​ട​ങ്ങി​ന് എ​ത്തി​യി​ട്ടു​ണ്ട്. മു​ഖ്യ മ​ന്ത്രി​മാ​രാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, ച​ന്ദ്ര​ശേ​ഖ​ർ റാ​വു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related Articles

Latest Articles