Saturday, January 10, 2026

അമ്മയെ കാണാൻ അമ്മയുടെ ബാൽ നരേന്ദ്ര പറന്നെത്തി!! അഹമ്മദാബാദിലെ യുഎൻ മേത്ത ഹോസ്പിറ്റലിൽ നരേന്ദ്രമോദി അമ്മയെ കാണാനെത്തി ; ഹീരാബെന്നിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ

അഹമ്മദാബാദ് : അമ്മ ഹീരാബെന്നിനെ കാണാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി & റിസർച്ച് സെന്ററിൽ എത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ കൈലാഷ്നാഥൻ ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ, ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി എന്നിവർ ഹീരാബെന്നിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കാൻ നേരത്തെ തന്നെ ആശുപത്രിയിലെത്തിയിരുന്നു.

വൈകുന്നേരം 4 മണിയോടെ ആശുപത്രിയിൽ എത്തിയ പ്രധാന മന്ത്രി ഡോക്ടർമാരുമായി അമ്മയുടെ ആരോഗ്യനിലയെ കുറിച്ച് സംസാരിച്ചു. ജീവനക്കാരൊഴികെ മാറ്റാരെയും പ്രവേശിപ്പിക്കാതെ പഴുതടച്ച സുരക്ഷയാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്

നിലവിൽ ഹീരാബെന്നിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.വാർധക്യ അവശതകളെത്തുടർന്നാണ് ഇന്ന് രാവിലെ ഹീരാബെന്നിനെ ആശുപത്രിയിലാക്കിയത്.

Related Articles

Latest Articles