Thursday, May 2, 2024
spot_img

ഭാരതം എഴുപത്തിയഞ്ചാമത്‌ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യ സമര സേനാനിക്ക് ദാരുണാന്ത്യം ;മരണവാർത്തയറിയുന്നത് വീട്ടിൽ നിന്നും ദുർഗന്ധം വന്നപ്പോൾ

തൃശൂർ: സ്വതന്ത്ര്യ സമര സേനാനിയായിരുന്ന പാപ്പു അന്തരിച്ചു. തൃശൂർ കൊടകരയിലെ വീട്ടിൽ തനിച്ചു താമസിച്ചു വരികയായിരുന്നു അദ്ദേഹം. എന്നാൽ ദുർഗന്ധത്തെ തുടർന്ന് വീട് പരിശോധിച്ചപ്പോൾ ആണ് മരണ വിവരം നാട്ടുകാർ അറിഞ്ഞത്. മൂന്നു ദിവസം മുൻപ് മരണം സംഭവിച്ചിരിക്കാം എന്നു പൊലീസ് വ്യക്തമാക്കി.

1942-ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് 33 ദിവസം ജയിലിൽ കിടന്നിട്ടുണ്ട് പാപ്പു. കളക്ടറുടെ ഇടപെടലിനെ തുടർന്ന് വീട് പുതുക്കി നൽകിയിരുന്നെങ്കിലും പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ശരിയായിരുന്നില്ല. പാപ്പുവിന്റെ മൃതദേഹം താലൂക് ആശുപത്രിയിലേക്കു മാറ്റി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles