ദില്ലി: വിഭജനത്തിന്റെ മുറിവുകൾ ഇന്നും രാജ്യത്തെ വേദനിപ്പിക്കുന്നുവെന്ന് സ്വാതന്ത്ര്യ ദിനത്തിലെ അഭിസംബോധനയിൽ പ്രധാനമന്ത്രി. വിഭജനം പോയ നൂറ്റാണ്ടിലെ മഹാദുരന്തങ്ങളിൽ ഒന്നായിരുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
‘നമ്മൾ ആഘോഷിക്കുന്നു, പക്ഷേ വിഭജനത്തിന്റെ വേദന ഇന്നും രാജ്യത്തിന്റെ ഹൃദയം തുളയ്ക്കുകയാണ്.‘ ദേശീയ പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി. മാത്രമല്ല ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മരണ ദിവസമായി ആചരിക്കാനുള്ള തീരുമാനം അദ്ദേഹം വളരെ നന്നായി വിശദീകരിക്കുകയും ചെയ്തു. വിഭജനത്തിന്റെ നാളുകളിൽ രാജ്യത്തെ ജനങ്ങൾ അനുഭവിച്ച വേദനകളുടെയും യാതനകളുടെയും സ്മരണയ്ക്കാണ് ഈ ദിനാചരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം വിഭജനത്തിന്റെ വേദന രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അക്കാലത്തെ വിദ്വേഷവും അക്രമങ്ങളും കാരണം നമ്മുടെ രാജ്യത്തെ ലക്ഷോപലക്ഷം സഹോദരീ സഹദോരനമാർക്ക് അവരുടെ ജീവൻ നഷ്ടമായി. നിരവധി പേർക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
മാത്രമല്ല വിവേചനത്തിന്റെയും ശത്രുതയുടെയും വിഷവിത്തുകളെ ഉന്മൂലനം ചെയ്യാനും ഐക്യത്തിന്റെയും
സാമൂഹ്യ സാഹോദര്യത്തിന്റെയും മാനവികതയുടെയും ശക്തികൾക്ക് ഊർജ്ജം പകരാനും ഈ ദിനാചരണങ്ങൾക്ക് കഴിയട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

