Monday, May 20, 2024
spot_img

കോണ്‍ഗ്രസും എസ്പിയും മായാവതിയെ വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി

ലഖ്‌നൗ: കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടി (എസ്.പി) യും ചേര്‍ന്ന് ബിഎസ്പി നേതാവ് മായാവതിയെ വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതാപ്ഗഢില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് എസ്പി – ബിഎസ്പി സഖ്യത്തിനെതിരെ മോദി ആഞ്ഞടിച്ചത്.

തിരഞ്ഞെടുപ്പ് റാലികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സമാജ്‌വാദി പാര്‍ട്ടിയുമായി വേദി പങ്കിടുകയാണ്. ബി.എസ്.പി നേതാവ് മായാവതി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെയും എസ്.പിയുടെയും വേദി പങ്കിടല്‍. റായ്ബറേലിയില്‍ നടന്ന എസ്പി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമര്‍ശം ഉന്നയിച്ചത്. ബെഹന്‍ജിയെ അവര്‍ തന്ത്രപൂര്‍വം വഞ്ചിച്ചുവെന്ന് മോദി ആരോപിച്ചു.

പ്രധാനമന്ത്രിപദംവരെ അവകാശപ്പെട്ടിരുന്ന മായാവതിയുടെ പാര്‍ട്ടി ഇന്ന് വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് മനസിലാക്കിക്കഴിഞ്ഞു. അഴിമതിയും അസ്ഥിരതയും വര്‍ഗീയതയും കുടുംബാധിപത്യവും ദുര്‍ഭരണവും എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ ന്യൂനതകളാണെന്നും പ്രധാനമന്ത്രി മോദി ആരോപണമുന്നയിച്ചു.

Related Articles

Latest Articles