Tuesday, May 21, 2024
spot_img

മോദി സർക്കാർ കർഷകരെ ഒരിക്കലും കൈവിടില്ല; കർഷകരുടെ താല്പര്യം സംരക്ഷിക്കും; സർക്കാരിൽ വിശ്വാസമർപ്പിക്കണമെന്ന് കേന്ദ്ര കൃഷി മന്ത്രി

ദില്ലി: ദില്ലിയിൽ നടക്കുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. സമരം ചെയ്യുന്ന കർഷകർ മോദി സർക്കാരിൽ വിശ്വാസമർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷക സംഘടനകളുമായി നടത്തിയ അഞ്ചാംഘട്ട ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സർക്കാർ കർഷകരുടെ താല്പര്യം സംരക്ഷിക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കൃഷി മന്ത്രി അറിയിച്ചു. കൊടും തണുപ്പേറ്റ് കർഷകർ ബുദ്ധിമുട്ടേണ്ടതില്ല. കർഷകർ പ്രക്ഷോഭം അവസാനിപ്പിക്കാൻ തയ്യാറായാൽ ദില്ലിയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകളും ഒഴിവാകും. അച്ചടക്കം പാലിക്കുന്നതിന് കർഷക സംഘടനകൾക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles