Saturday, May 4, 2024
spot_img

ഗുലാം നബിയുടെ യാത്രയയപ്പു വേളയിൽ വാക്കുകൾ മുറിഞ്ഞു മോദി, പിന്നെ വിതുമ്പി; ഒടുവിൽ സല്യൂട്ട് |Narendra Modi

ഗുലാം നബി ആസാദിന് രാജ്യസഭയിൽ നൽകിയ യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ സേവനങ്ങൾ വിവരിക്കവേയാണ് പ്രധാനമന്ത്രി വികാരാധീനനായത്.

കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ ഗുലാം നബി നടത്തിയ ഇടപെടലുകൾ വിവരിക്കവേ മോദി കരഞ്ഞു. നിമിഷങ്ങളോളം വാക്കുകൾ കിട്ടാതെ സ്വയം നിയന്ത്രിക്കാൻ പാടുപെട്ട അദ്ദേഹം ഗുലാം നബിയെ സല്യൂട്ട് ചെയ്തു. ഗുലാം നബി അടക്കം ഈ മാസം വിരമിക്കുന്ന അംഗങ്ങളുടെ യാത്രയയപ്പ്‌ വേളയിൽ പ്രസംഗിക്കുക ആയിരുന്നു പ്രധാനമന്ത്രി.

സ്ഥാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും… ഇവയൊക്കം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടു പഠിക്കണം. ഒരു യാഥാർഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്.’ – പ്രധാനമന്ത്രി പറഞ്ഞു.സ്വന്തം കുടുംബാംഗങ്ങൾ എന്ന പോലെയാണ് ഗുലാം നബി ആസാദ് വിഷയത്തിൽ നിരന്തരമായി ഇടപെട്ടത്. വർഷങ്ങളായി അദ്ദേഹത്തെ അടുത്തറിയാം. ഒരേ സമയം ഞങ്ങൾ മുഖ്യമന്ത്രിമാരായിരുന്നു.,എന്നേക്കാൾ മുൻപേ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട് പ്രധാനമന്ത്രി പറഞ്ഞു

Related Articles

Latest Articles