ദില്ലി : പതിനേഴാം ലോക്സഭാ സമ്മേളനത്തിന്റെ ആദ്യ പാര്ലമെന്റ് സമ്മേളനത്തില് പ്രതിപക്ഷത്തിന്റെ ‘ ദയനീയതയ്ക്ക് ‘ ആശ്വാസം നിറഞ്ഞ ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
‘ പാര്ലമെന്റില് അംഗ സഖ്യ നിങ്ങള്ക്ക് കുറവാണെന്ന് അറിയാം ,പക്ഷെ ഭയപ്പെടെണ്ട ,ധൈര്യമായിരിക്കൂ ‘ എന്നായിരുന്നു മോദിയുടെ ആശംസ . ജനാധിപത്യത്തില് ക്രിയാത്മക പ്രതിപക്ഷത്തിന്റെ സ്ഥാനം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .
പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പാര്ലമെന്റിന്റെ ആദ്യ സമ്മേളനം തുടങ്ങുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം വനിതകള് പാര്ലമെന്റ് അംഗങ്ങളായി എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു .

