ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണ പ്രവർത്തകനായ വയോധികൻ ഡിഎംകെ-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് മരിച്ചു. നരേന്ദ്രമോദിക്കും ബിജെപിക്കും വേണ്ടി പ്രചാരണരംഗത്തു സജീവമായ ഗോവിന്ദരാജൻ എന്ന 75 കാരനാണ് മരിച്ചത്. മോദിയുടെയും ജയലളിതയുടെയും ചിത്രങ്ങൾ ഷർട്ടിൽ ഒട്ടിച്ചാണ് ഇയാൾ തിരഞ്ഞെടുപ്പു പ്രചരണത്തിന് പോയിരുന്നത്. എംജിആറിൻറെയും വലിയ ആരാധകനാണ് ഗോവിന്ദരാജ്
സംഭവവുമായി ബന്ധപ്പെട്ട് ഡിഎംകെ-കോണ്‍ഗ്രസ് പ്രവർത്തകനായ ഗോപിനാഥ് എന്നയാൾ അറസ്റ്റിലായി, എഐഡിഎംകെ-ബിജെപി സഖ്യത്തിന് വോട്ടു ചോദിക്കാനെത്തിയ ഗോവിന്ദരാജിനെ ഗോപിനാഥ് കയ്യേറ്റം ചെയ്തെന്നാണ് പൊലീസ് പറയുന്നത്. അടിയേറ്റ ഗോവിന്ദരാജ് താഴെ വീണു. മണിക്കൂറുകൾക്കു ശേഷം ഇന്നലെ രാത്രി 9 മണിക്കാണ് ഇയാൾ മരിച്ചത്.

