Thursday, January 8, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തുന്നു

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8 ന് കേരളത്തിലെത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മോദി ദര്‍ശനം നടത്തും. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ഒപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഗുരുവായൂര്‍ ദേവസ്വത്തിന് ഔദ്യോഗിക വിവരം ലഭിച്ചത്. നേരത്തെ പ്രധാനമന്ത്രി എത്തുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നാണു സ്ഥിരീകരിച്ചത്.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷമുള്ള ആദ്യ കേരളാ സന്ദര്‍ശനമാണ് മോദിയുടേത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകും ഈ സന്ദര്‍ശനമെന്നാണു വിലയിരുത്തല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ നിഴലിലും കേരളത്തില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി പ്രതീക്ഷ വയ്ക്കുന്നുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ ജനപിന്തുണ സീറ്റാക്കി മാറ്റാന്‍ ബിജെപിക്കു കഴിഞ്ഞിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പു ലാക്കാക്കി ഈ സംസ്ഥാനങ്ങളില്‍ ഇപ്പോഴേ ശ്രദ്ധകേന്ദ്രീകരിക്കാനാണു ശ്രമം.

Related Articles

Latest Articles