Monday, May 13, 2024
spot_img

വോയേജർ-2 സുരക്ഷിതം; കാരിയർ സിഗ്നലുകൾ ലഭിച്ചെന്ന് നാസ

വോയേജർ 2ലെ കാരിയർ സിഗ്നലുകൾ ലഭിച്ചെന്ന് അറിയിച്ചിരിക്കുകയാണ് നാസ.
അബദ്ധത്തിൽ തെറ്റായ കമാന്റ് നൽകിയതോടെ ജൂലൈ 21 നാണ് പേടകവുമായുള്ള ആശയവിനിമയം നഷ്ടമായത്. ഭൂമിയിൽ നിന്ന് 1,900 കോടി കിലോമീറ്റർ അകലെയുള്ള പേടകത്തെ കണ്ടെത്താൻ നാസ ശ്രമം തുടരുകയായിരുന്നു. വോയേജർ 2 മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നാസയുടെ ഡീപ് സ്പേസ് നെറ്റ് വർക്ക് തുടരുകയാണ്.

സിഗ്നൽ ലഭിച്ചതോടെ വോയേജർ 2 ഇപ്പോഴും പ്രവർത്തന ക്ഷമമാണെന്ന വിലയിരുത്തലിലാണ് ഗവേഷകർ. അതേസമയം സിഗ്‌നൽ ലഭിച്ചെങ്കിലും ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. വോയേജർ 2, നിലവിൽ 12.3 ബില്യൺ മൈലുകൾ അകലെ ഇന്റർസ്റ്റെല്ലാറിലാണുള്ളത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ശാസ്ത്രജ്ഞർ.

Related Articles

Latest Articles