Thursday, December 18, 2025

‘ഒരു വടക്കൻ വീരഗാഥ’യിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ പുരസ്‌കാരം നേടിയ കലാകാരന് വിട; പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജൻ അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകത്തെ പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധന്‍ നടരാജൻ അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.

വിവിധ ഭാഷകളിലായി എണ്ണൂറോളം സിനിമകൾക്ക് നടരാജൻ വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തേയും കലാമൂല്യമുള്ള സിനിമ എന്നു കണക്കാക്കപ്പെടുന്ന ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമയിലൂടെ വസ്ത്രാലങ്കാരത്തിനു ദേശീയ പുരസ്‌കാരം നേടിയ കലാകാരനാണ് നടരാജൻ.

കൂടാതെ പഴശ്ശിരാജയിലൂടെ സംസ്ഥാന പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട് ഇദ്ദേഹം.പ്രശസ്ത സംവിധായകൻ ഹരിഹരന്‍റെ ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം ചെയ്ത് മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ സുപരിചിതനായിരുന്നു നടരാജന്‍.

Related Articles

Latest Articles