Monday, May 20, 2024
spot_img

നാഷണൽ ജിയോഗ്രാഫിക് മാസിക ഇനി ഇല്ല? അവസാന ബാച്ച് സ്റ്റാഫിനെയും പിരിച്ചുവിടുന്നു.

നാഷണൽ ജിയോഗ്രാഫിക് മാസിക അതിന്റെ അവസാനത്തെ സ്റ്റാഫ് റൈറ്റർമാരെയും ഇന്നലെ പിരിച്ചിട്ടു വിട്ടതായി റിപ്പോർട്ട്. 1888-ൽ പ്രസിദ്ധീകരണമാരംഭിച്ച മാഗസിൻ അടുത്തവർഷത്തോടെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു

19 ജീവനക്കാരെയാണ് ഈ അടുത്ത കാലത്തായി മാസിക പിരിച്ചു വിട്ടത്. നാഷണൽ ജിയോഗ്രാഫിക്കിന്റെ മാതൃ കമ്പനിയായ ഡിസ്നിയുടെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി നടക്കുന്ന ജീവനക്കാരെ വെട്ടിക്കുറയ്ക്കലിന്റെ രണ്ടാം ഘട്ടമായാണ് ഈ പിരിച്ചുവിടലുകൾ കണക്കാക്കപ്പെടുന്നത്. ഉടമസ്ഥാവകാശ തലത്തിലുണ്ടായ നിരന്തരമായ മാറ്റങ്ങൾ കാരണം മാസികയുടെ എഡിറ്റോറിയൽ ടീമിൽ നിരവധി മാറ്റങ്ങളാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ നടന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ആറ് എഡിറ്റർമാരെയാണ് മാസികയിൽ നിന്ന് പുറത്താക്കിയത്.

പിരിച്ചുവിടലുകൾ മാസികയുടെ നിരവധി ഫോട്ടോഗ്രാഫർമാരുമായുള്ള കരാറിനെയും ബാധിച്ചേക്കും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മാസികയിൽ ശേഷിക്കുന്ന എഡിറ്റർമാരുടെ സഹായത്തോടെ ഫ്രീലാൻസ് റിപ്പോർട്ടർമാരെ നിയമിക്കാനാണ് ഡിസ്‌നി ശ്രമിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.അതേസമയം എഡിറ്റോറിയൽ ടീമിലെ മാറ്റം പ്രസിദ്ധീകരണത്തിന്റെ ഗുണനിലവാരത്തെ ബാധിക്കില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles