സമൂഹമാധ്യമങ്ങളിൽ വൈറലായി വൈറലായി യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഓട്ടം. യൂത്ത് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ ബി.വി ശ്രീനിവാസനാണ് വൈറല്‍ ഓട്ടം ഓടി ജനങ്ങളില്‍ ചിരി പടര്‍ത്തിയിരിക്കുന്നത്. ചിലർക്ക് നേതാവിന്റെ ഓട്ടവും കാണുമ്പോൾ സത്യന്‍ അന്തിക്കാട് ചിത്രമായ ‘ഒരു ഇന്ത്യന്‍ പ്രണയക്കഥ’യിലെ ഫഹദ് ഫാസിലിന്റെ രംഗമാണ് ഓര്‍മ്മ വന്നതെന്നാണ് വീഡിയോയ്ക്ക് കമെന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ചിലര്‍ക്ക് ഓര്‍മ്മ വരിക ‘കാര്യസ്ഥന്‍’ എന്ന സിനിമയാണ്. ചിത്രത്തില്‍ ദിലീപിനോട് സുരാജ് പറയുന്ന സംഭാഷണവും വീഡിയോ കാണുമ്ബോള്‍ നമുക്ക് ഓര്‍മ്മവരും. ‘എന്റെ കുട്ടാ എവിടുന്നൊക്കയോ അടിവരുന്ന്.. ഓടിക്കോടാ..’ എന്ന് പറഞ്ഞ് സുരാജ് ഓടുന്ന രംഗവും ഓര്‍മ്മ വന്നാല്‍ യാതൃശ്ചികം.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ക്കിടയില്‍ സംഭവിച്ചതാണ് നേതാവിന്റെ ഓട്ടം.
സമരക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തുകയും പോലീസിനെ കണ്ട് കാറില്‍ കയറിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അടുത്തെത്തി പിടിക്കുകയും ചെയ്തതോടെയാണ് നേതാവ് ഉദ്യോഗസ്ഥന്റെ കൈത്തട്ടി മാറ്റി ഓടിയത്. കര്‍ണ്ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് ബി.വി ശ്രീനിവാസന്‍. എന്തായാലും നേതാവിന്റെ ഓട്ടം സമൂഹമാധ്യമങ്ങൾ ഒന്നോടെ ആഘോഷിക്കുകയാണ്.

