Saturday, May 4, 2024
spot_img

നാഷണൽ ഹെറാൾഡ് കേസ്; രാഹുൽ ഗാന്ധിക്ക് പുതിയ സമൻസ് അയച്ച് ഇഡി

ദില്ലി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച വീണ്ടും സമൻസ് അയച്ചു. കോൺഗ്രസ് നേതാവിന് നൽകിയ സമൻസിൽ പുതിയ തീയതി സ്ഥിരീകരിക്കാൻ ഇഡി ഇതുവരെയും തയ്യാറായിട്ടില്ല. ജൂൺ എട്ടിന് സോണിയാ ഗാന്ധി കേന്ദ്ര ഏജൻസിക്ക് മുന്നിൽ ഹാജരായതിന് ശേഷം മുൻ കോൺഗ്രസ് മേധാവി ഹാജരാകുമെന്നാണ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

ജൂൺ രണ്ടിന് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നൽകിയ സമൻസ് മുൻ കോൺഗ്രസ് മേധാവി വിദേശ പര്യടനത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കിയതിനെ തുടർന്നാണിത്. താൻ ഇന്ത്യയിൽ ഉണ്ടാകില്ലെന്നും സമൻസ് ഒഴിവാക്കുമെന്നും രാഹുൽ അറിയിച്ചിരുന്നു.

ഇതിനെത്തുടർന്നാണ്, ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് ജൂൺ 5ന് ശേഷമുളള തീയതിയിലേക്ക് മാറ്റിവയ്‌ക്കാൻ ഗാന്ധി ഇഡിയോട് ആവശ്യപ്പെട്ടു. അതേസമയം ജൂൺ എട്ടിന് സോണിയാ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായേക്കും.

നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കഴിഞ്ഞ ദിവസമാണ് ഇഡി സമൻസ് അയച്ചത്. നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥതയിലുള്ള കോൺഗ്രസ് പ്രമോട്ട് ചെയ്ത യംഗ് ഇന്ത്യൻ ലിമിറ്റഡിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടതാണ് കേസ്. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിക്കുന്നത് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡാണ്. യംഗ് ഇന്ത്യൻ ഉടമസ്ഥതയിലുള്ളതാണ് പത്രം.

 

Related Articles

Latest Articles