Tuesday, April 23, 2024
spot_img

ജമ്മു കശ്മീരില്‍ ഓരോ ദിവസവും കൊല്ലപ്പെടുന്നത് നിരവധിപേർ! കശ്മീരിലെ കൊലയാളികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണം: കേന്ദ്രസര്‍ക്കാരിനോട് മായാവതി

ദില്ലി: കാശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുന്ന ഭീകരവാദികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി.
‘നിരവധി പേരാണ് ജമ്മു കശ്മീരില്‍ ഓരോ ദിവസവും കൊല്ലപ്പെടുന്നത്. അന്തരീക്ഷത്തില്‍ മൊത്തം ഭയം തളം കെട്ടി നില്‍ക്കുന്നു. കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണം. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സമാധാനത്തോടെ ജീവിക്കണം.’ – മായാവതി പറഞ്ഞു.

കശ്മീരില്‍ ഇന്നലെയും അന്യ സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. വെടിയേറ്റ ഉടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും, ദില്‍കുഷ് കുമാര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. വ്യാഴാഴ്ച, രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജര്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച്‌ മണിക്കൂറുകള്‍ തികയുന്നതിനു മുന്‍പാണ് രണ്ടാമത്തെ ഭീകരാക്രമണം നടന്നത്.

Related Articles

Latest Articles