Wednesday, May 29, 2024
spot_img

‘സ്‌കൂളുകള്‍ വിദ്യാഭ്യാസത്തിനുള്ളതാണ്, മതത്തെ വലിച്ചിഴയ്ക്കരുത്’ ; തുറന്നടിച്ച് ഹേമ മാലിനി

സ്‌കൂളുകള്‍ വിദ്യാഭ്യാസത്തിനുള്ളതാണെന്നും അവിടേക്ക് മതത്തെ വലിച്ചിഴയ്ക്കരുതെന്നും ബിജെപി എംപിയും നടിയുമായ ഹേമമാലിനി. സ്‌കൂളില്‍ യൂണിഫോം ഉണ്ട്. എന്നാൽ അത് എല്ലാവർക്കും ബഹുമാനം ഉള്ളതാണ്.

അതേസമയം മറ്റുവസ്ത്രങ്ങള്‍ സ്‌കൂളിന് പുറത്തു ധരിക്കണമെന്നും ഹേമ മാലിനി വ്യക്തമാക്കി. കര്‍ണാടകയില്‍ സ്‌കൂളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ഹേമ.

മാത്രമല്ല സംഘര്‍ഷം കണക്കിലെടുത്ത് ബെംഗളൂരുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള എല്ലാ ഒത്തുചേരലുകളും പ്രതിഷേധങ്ങളും രണ്ടാഴ്ചത്തേക്ക് നിരോധിച്ചു. പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി.

Related Articles

Latest Articles