Monday, May 20, 2024
spot_img

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നു: കണക്കുകൾ വ്യക്തമാക്കി സ്മൃതി ഇറാനി

ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. 2019, 2020 വർഷങ്ങളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കും സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഈ കണക്കിലാണ് രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നുവെന്ന് വ്യക്തമാക്കുന്നത്. രാജ്യ സഭയില്‍ രേഖ മൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2019 ല്‍ സ്ത്രീകള്‍ക്ക് എതിരായ 4,05,326 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2020 ല്‍ ഇത് 3,71,503 ആയി കുറഞ്ഞെന്നാണ് മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles