Tuesday, May 21, 2024
spot_img

സൂര്യനക്ഷത്ര സമാനശോഭിതമായ ഒന്നേയുള്ളൂ… സ്വാമി വിവേകാനന്ദൻ

സൂര്യനക്ഷത്ര സമാനശോഭിതമായ ഒന്നേയുള്ളൂ… സ്വാമി വിവേകാനന്ദൻ | SWAMI VIVEKANANDA

സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പത്തിയൊമ്പതാം ജന്മവാര്ഷിക ദിനമാണ് ഇന്ന്. 1863 ജനുവരി 12ന്, കൊല്‍ക്കത്തയിലെ ഒരു ബംഗാളി പ്രഭു കുടുംബത്തില്‍ ഇന്ത്യന്‍ സന്യാസിയും തത്വചിന്തകനുമായ സ്വാമി വിവേകാനന്ദന്‍ പിറന്നു.

19-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ യോഗി രാമകൃഷ്ണയുടെ പ്രധാന ശിഷ്യനായിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രചോദനാത്മകമായ വ്യക്തിത്വത്തെ കുറിച്ചുള്ള ഖ്യാതി, 19-ാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിലും ഇന്ത്യയിലും അമേരിക്കയിലും വ്യാപിച്ചു. വേദാന്ത, യോഗ തുടങ്ങിയ ഇന്ത്യന്‍ തത്വശാസ്ത്രങ്ങള്‍ പാശ്ചാത്യ ലോകത്ത് പ്രചരിപ്പിക്കുകയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഹിന്ദുയിസത്തെ ലോകത്തിലെ പ്രധാന മതങ്ങളില്‍ ഒന്നാക്കി മാറ്റുന്ന തരത്തില്‍ അന്തര്‍മത അബോധം സൃഷ്ടിക്കുകയും ചെയ്തതില്‍ പ്രധാനികളില്‍ ഒരാളായിരുന്നു അദ്ദേഹം. പൂര്‍വാശ്രമത്തില്‍ നരേന്ദ്രനാഥ ദത്ത് എന്ന പേരുണ്ടായിരുന്ന അജ്ഞാതനായ ഈ ഇന്ത്യന്‍ സന്യാസി, 1893ല്‍ ചിക്കാഗോയില്‍ നടന്ന മത പാര്‍ലമെന്റില്‍ വച്ചാണ് പൊടുന്നനെ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. അവിടെ ഹിന്ദുമതത്തെ പ്രതിനിധീകരിച്ചത് വിവേകാനന്ദനായിരുന്നു.

1897 ഫെബ്രുവരിയിൽ സ്വാമി വിവേകാനന്ദൻ ഭാരത ജന സമൂഹത്തോട് “അടുത്ത അൻപത് കൊല്ലത്തെക്ക് മറ്റെല്ലാം ദൈവങ്ങളേയും മാറ്റി വച്ച് ഭാരത മാതവിനെ പൂജിക്കൂക” എന്നാണ് പറഞ്ഞത്. നാളതു വരെ പുലർത്തി പോന്ന വിശ്വാസങ്ങളെ ചവിട്ടിമെതിച്ച് സ്വാമി വിവേകാനന്ദൻ നൽകിയ ആഹ്വാനത്താൽ കൃത്യം 50 വർഷം കഴിഞ്ഞപ്പോൾ ആ സ്വപ്നം യാഥാർത്ഥ്യമായി… 1947 ആഗസ്റ്റ് 15 ന് ഭാരതം സ്വാതന്ത്ര്യമാക്കപ്പെട്ടു. യൂണിയൻ ജാക്ക് വലിച്ച് താഴ്ത്തി ദേശീയ പതാക ഉയർത്തുമ്പോൾ… കേവലം 39 വയസിനുള്ളിൽ ദേശീയതയുടെ ഹൃദയത്തുടിപ്പുകൾ വാരി വിതറി അലഞ്ഞു തിരിഞ്ഞ സ്വാമി വിവേകാനന്ദൻ പകർന്ന അഗ്നി ജ്വാലകൾ നെഞ്ചേറ്റിയവരുടെ പ്രാണപ്രതിഷ്ഠ കൂടിയായിരുന്നു ചെങ്കോട്ടയിൽ നടന്നത്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, ബാലഗംഗാധര തിലകൻ, വീര സവർക്കർ, ചട്ടമ്പി സ്വാമികൾ, ഡോ. പല്പ്പു, വിനോബാവേ, സുഭാഷ് ചന്ദ്ര ബോസ്, അരവിന്ദഘോഷ്, ബിബിൻ ചന്ദ്രപാൽ, മഹാരാജ അജിത്ത് സിംഗ്, അലസിംഗ പെരുമാൾ, ജോൺ ഹെൻട്രി, സിസ്റ്റർ നിവേദിത, നിശ്ചയാനന്ദ, ജോസഫൈൻ മക്ലിയോഡ്, സി. രാജഗോപാലാചാരി, ജംഷഡ് ജി ടാറ്റാ, എസ്സ്. രാധാകൃഷ്ണൻ, ശരത്ത് ചന്ദ്ര ചക്രവർത്തി, ജെ.ജെ. ഗുഡ്വിൻ, മാക്സ് മുളളർ , റൊമാങ് റോലണ്ട് തുടങ്ങിയ പ്രഗത്ഭന്മമാരുടെ നീണ്ട നിര.. ഭാരതത്തെ കൈ പിടിച്ചുയർത്തിയ സ്വാമി വിവേകാനന്ദൻ സൃഷ്ടിച്ച നവോത്ഥാനവും.. ഒപ്പം സമകാലികന്മാരും ആരാധക വൃന്ദങ്ങളും.. ആദർശ പാത പിന്തുടർന്ന് സ്വാമിയുടെ പ്രഭയാൽ വളർന്നു…വ്യക്തി ആരാധനക്കപ്പുറത്തേക്ക് രാഷ്ട്ര ആരാധന തന്നെയായിരുന്നു ആ ആദർശ ഗരിമയിൽ നിന്നും പ്രൗഡിയോടെ തേജസ്സോടെ ലക്ഷ്യ പൂർത്തിക്കായി പ്രവഹിച്ചിരുന്നത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

Related Articles

Latest Articles