Monday, May 20, 2024
spot_img

തിരുവാഭരണ യാത്ര കടന്നുപോകുന്ന പാതയിൽ വൻ സുരക്ഷാ വീഴ്ച ; യാത്രയെ സ്വീകരിക്കാൻ ഭക്തർ തമ്പടിച്ചിരുന്ന സ്ഥലങ്ങൾ ഇടിച്ചുമാറ്റി; തത്വമയി എക്‌സ്ക്ലൂസിവ്

ശബരിമല: തിരുവാഭരണ യാത്ര കടന്നുപോകുന്ന പാതയിൽ വൻ സുരക്ഷാ വീഴ്ച. തിരുവാഭരണ യാത്രയുടെ (Thiruvabharana Ghoshayathra) രണ്ടാംദിനം എത്തുന്ന ളാഹ സത്രത്തിന് സമീപം യാത്രയെ സ്വീകരിക്കാൻ ഭക്തർ തമ്പടിച്ചിരുന്ന കെട്ടിടം പൊളിച്ചു നീക്കിയിരിക്കുകയാണ്. യാത്രയെ സ്വീകരിക്കാൻ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി ധാരാളം ഭക്തർ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഇത്.

എന്നാൽ തിരുവാഭരണ യാത്ര കഴിഞ്ഞതിനു ശേഷം മാത്രം പൊളിച്ചു നീക്കിയാൽ മതിയെന്ന നിർദേശം നല്കിയിരുന്നിട്ട് പോലും അത് വകവയ്ക്കാതെയാണ് കെട്ടിടം പൊളിച്ചിരിക്കുന്നത്. മാത്രവുമല്ല ഇവിടുത്തെ മണ്ണ് വളരെ ആഴത്തിൽ കുഴിച്ചുമാറ്റിയിട്ടുമുണ്ട്. ഇത് മൂലം ഇവിടെ ഒരു കുഴിപോലെ രൂപപ്പെട്ടിരിക്കുകയാണ്. രാത്രിയോടെയാണ് തിരുവാഭരണ ഘോഷയാത്ര ഇവിടെ എത്തുന്നത്. അതുകൊണ്ട് തന്നെ ഇവിടെ വലിയ സുരക്ഷാ ഭീഷണിയാണ് നിലനിൽക്കുന്നത്.

പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടിരിക്കുകയാണ്. യാത്രയുടെ ഭക്തിസാന്ദ്രമായ ദൃശ്യങ്ങൾ തത്വമയി നെറ്റ് വർക്കിൽ തത്സമയം കാണാവുന്നതാണ്. തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles