Tuesday, May 7, 2024
spot_img

” രാജ്ഞിയോട് ശവപ്പെട്ടിയിൽ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെടും, കാരണം അവർ മരിച്ചിട്ടില്ല” ; പബ്ലിക് ഓർഡർ ആക്ട് പ്രകാരം ലണ്ടൻ സ്വദേശി അറസ്റ്റിൽ

എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടനിൽ മിക്കവാറും ആളുകൾ വലിയ വേദനയിലാണ്. നിരവധി ആളുകളാണ് രാജ്ഞിയെ അവസാനമായി ഒന്ന് കാണാനായി ഏറെ ക്ഷമയോടെ വരി നിന്നത്. എന്നാൽ, അതിനിടയിൽ ഒരാൾ ‘രാജ്ഞി മരിച്ചില്ല’ എന്ന് പറഞ്ഞതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു.

‘രാജ്ഞി മരിച്ചിട്ടില്ലെന്ന് താൻ വിശ്വസിക്കുന്നു. അതിനാൽ, രാജ്ഞിയോട് ശവപ്പെട്ടിയിൽ നിന്ന് പുറത്ത് ഇറങ്ങാൻ താൻ പറയും’ എന്നായിരുന്നു മാർക്ക് ഹേഗ് എന്നയാൾ ഒരു ടെലിവിഷൻ ജീവനക്കാരോട് പറഞ്ഞത്. അതോടെ, പബ്ലിക് ഓർഡർ ആക്ട് പ്രകാരമുള്ള കുറ്റത്തിന് ലണ്ടൻ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്ക് രാജ്ഞിയുടെ ശവപ്പെട്ടി കാണാൻ അനുമതി നൽകിയിരുന്നു. 11 കിലോമീറ്ററോളമാണ് ആ ക്യൂ നീണ്ടത്. പലരും രാജ്ഞിയെ കാണുന്നതിനായി രാത്രി മുഴുവൻ ക്യൂവിൽ നിന്നു. ഞായറാഴ്ച പൊതുദർശനം അവസാനിപ്പിച്ചു. അവസാനമായി പൊതുജനങ്ങളിൽ രാജ്ഞിയോട് വിടപറഞ്ഞത് റോയൽ എയർഫോഴ്‌സിലെ അംഗമായിരുന്ന ക്രിസ്സി ഹീറി എന്ന സ്ത്രീയാണ്.

Related Articles

Latest Articles