Sunday, May 19, 2024
spot_img

നാവികസേന ഉദ്യോഗസ്ഥർക്ക് ഇനി കുർത്തയും പൈജാമയും ധരിക്കാം! പുതിയ മാറ്റം സൈന്യത്തിന്റെ സംസ്‌കാരത്തിൽ നിന്നും കൊളോണിയൽ കാലഘട്ടത്തിന്റെ അടയാളങ്ങൾ ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായി

നാവികസേന ഉദ്യോഗസ്ഥര്‍ക്ക് ഇനി പരമ്പരാഗത വസ്ത്രമായി കുര്‍ത്തയും പൈജാമയും ധരിക്കാം. ഇത് സംബന്ധിച്ച നാവിക സേനയുടെ ഉത്തരവ് പുറത്തിറങ്ങി. സൈന്യത്തിന്റെ സംസ്‌കാരത്തില്‍ നിന്നും രീതികളില്‍ നിന്നും കൊളോണിയല്‍ കാലഘട്ടത്തിന്റെ അടയാളങ്ങള്‍ ഒഴിവാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ മാറ്റം. ഇതിന്റെ ഭാഗമായി ലാത്തി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചിരുന്നു. യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലും പുതിയ വസ്ത്രധാരണരീതി അനുവദിക്കില്ല. നാവികസേനാ ഉദ്യോഗസ്ഥരുടെ റാങ്കും ഭാരതീയ രീതികളിലേക്ക് മാറ്റാനുള്ള നടപടികളും അവസാന ഘട്ടത്തിലാണ്.

വസ്ത്രത്തിന്റെ നിറം, രൂപം എന്നിവയെ കുറിച്ചും കൃത്യമായ മാര്‍ഗനിര്‍ദേശമുണ്ട്.കാല്‍മുട്ടിന് തൊട്ടുമുകളില്‍വരെ നീളമുള്ള, കൈയറ്റം വരെയുള്ള സ്ലീവും അതിനറ്റത്ത് ബട്ടണും അടങ്ങുന്നതാണ് കുര്‍ത്ത. ഇതിന്റെ അതേ നിറത്തിലോ ചെറിയ വ്യത്യാസമുള്ള നിറത്തിലോ ആയിരിക്കണം പൈജാമ. വശങ്ങളില്‍ പോക്കറ്റുകളും അരയില്‍ ഇലാസ്റ്റിക്കുമായിരിക്കണം. വ്യത്യസ്ത നിറത്തിലുള്ള ജാക്കറ്റില്‍ അതേനിറത്തിലുള്ള പോക്കറ്റും ഉള്‍പ്പെടുത്താം.

കുര്‍ത്ത-ചുരിദാര്‍, കുര്‍ത്ത-പലാസോ എന്നീ വസ്ത്രങ്ങള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ധരിക്കുന്നതിനായുള്ള നിര്‍ദേശങ്ങളും നാവികസേന പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Latest Articles