Cinema

ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയേയാണ് ക്രൂശിക്കുന്നത്! വിനായകന്‍ പറഞ്ഞത് തെറ്റായിപ്പോയെന്ന് നവ്യാനായർ

കൊച്ചി: വിനായകന്റെ പരാമർശം തെറ്റായിപ്പോയെന്ന് നവ്യാനായർ. മീ ടൂ പരാമര്‍ശം തെറ്റായിപ്പോയി. വിവാദ പരാമര്‍ശങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കി, താനും ക്രൂശിക്കപ്പെട്ടുവെന്നും നടി പറയുന്നു. ഒരു പുരുഷന്‍ പറഞ്ഞതിന് സ്ത്രീയേയാണ് ക്രൂശിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. അന്നത്തെ ദിവസം നടന്ന സംഭവങ്ങള്‍ക്ക് ക്ഷമ ചോദിച്ചാല്‍ പ്രശ്നം തീരുമെങ്കില്‍ താന്‍ അതിന് തയ്യാറാണെന്ന് നവ്യ ഇപ്പോൾ വ്യക്തമാക്കിയിരിക്കുകയാണ്

“അന്നുണ്ടായ മുഴുവന്‍ സംഭവത്തിനും ഞാന്‍ ക്ഷമ ചോദിച്ചാല്‍ പ്രശ്നം തീരുമെങ്കില്‍ എല്ലാവരോടും പൂര്‍ണമനസോടെ ക്ഷമ ചോദിക്കുന്നു. പിന്നെ നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യമെന്താണെന്നറിയോ, അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമാണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണ്. അവിടെ എത്ര പുരുഷന്മാരുണ്ടായിരുന്നു, നിങ്ങളെല്ലാം ചോദ്യം ചോദിക്കുന്നത് എന്റെയടുത്താണ്.

ഞാന്‍ ഇവിടെ വന്നിരിക്കുന്നത് ഒരുത്തീ എന്ന സിനിമ ഒരുപാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം കാണാനാണ്. ഈ സിനിമയാണ് ഞങ്ങളുടെ ടീമിനും പറയാനുള്ള സന്ദേശം. സ്ത്രീകളുടെ ശക്തിയാണ് സിനിമയില്‍ പറയുന്നത്. ഒരു സ്ത്രീ പ്രതികരണ ശേഷിയിലേക്ക് എങ്ങനെ എത്തുന്നുവെന്നാണ് സിനിമയിലൂടെ കാണിക്കുന്നത്. പത്ത് കൊല്ലത്തിന് ശേഷമാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ഇതിന്റെയൊരു സന്തോഷം ആഘോഷിക്കാന്‍ ദയവ് ചെയ്ത് സമ്മതിക്കണം. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച്‌ എന്നെ ബുദ്ധിമുട്ടിക്കരുത്”. എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

എന്നാൽ,മീ ടുവുമായി ബന്ധപ്പെട്ട വിനായകന്റെ പരാര്‍ശത്തിന് എന്തുകൊണ്ട് അതേ വേദിയില്‍ ഉണ്ടായിരുന്ന നവ്യ പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോള്‍ എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യ നേരത്തെ നൽകിയ മറുപടി. സംവിധായകന്‍ വികെ പ്രകാശിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ അന്നത്തെ വിശദീകരണം.

ഒ​രു​ത്തീ സി​നി​മ​യു​ടെ പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​യി​രു​ന്നു വി​നാ​യ​ക​ന്‍ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ‘എ​ന്‍റെ ലൈ​ഫി​ല്‍ ഞാ​ന്‍ പ​ത്ത് പെ​ണ്ണു​ങ്ങ​ള്‍​ക്കൊ​പ്പം സെ​ക്‌​സ് ചെ​യ്തി​ട്ടു​ണ്ട്. ഈ ​പ​ത്ത് പേ​രോ​ടും ഞാ​ന്‍ ത​ന്നെ​യാ​ണ് ചോ​ദി​ച്ച​ത് നി​ങ്ങ​ള്‍​ക്കി​തി​ന് താ​ത്പ​ര്യ​മു​ണ്ടോ എ​ന്ന്. നി​ങ്ങ​ള്‍ പ​റ​യു​ന്ന മീ ​ടൂ ഇ​താ​ണെ​ങ്കി​ല്‍ ഞാ​ന്‍ ഇ​നി​യും ചോ​ദി​ക്കും. എ​നി​ക്ക് വേ​റെ ആ​ര്‍​ക്കെ​ങ്കി​ലു​മൊ​പ്പം സെ​ക്‌​സ് ചെ​യ്യ​ണ​മെ​ന്ന് തോ​ന്നി​യാ​ല്‍ ഞാ​ന്‍ ഇ​നി​യും ചോ​ദി​ക്കും.​ഇ​താ​ണോ നി​ങ്ങ​ള്‍ പ​റ​ഞ്ഞ മീ ​ടൂ? ഇ​ത​ല്ലെ​ങ്കി​ല്‍ എ​ന്താ​ണ് നി​ങ്ങ​ള്‍ പ​റ​യു​ന്ന മീ ​ടൂ? നി​ങ്ങ​ളെ​നി​ക്ക് പ​റ​ഞ്ഞ് താ’, ​എ​ന്നാ​യി​രു​ന്നു വി​നാ​യ​ക​ന്‍ പ​റ​ഞ്ഞ​ത്. ഒ​രു​ത്തി​യു​ടെ സം​വി​ധാ​യ​ക​ന്‍ വി.​കെ. പ്ര​കാ​ശ്, ന​വ്യ നാ​യ​ര്‍ എ​ന്നി​വ​രും വി​നാ​യ​ക​നോ​ടൊ​പ്പം വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

അതേസമയം വിനായകന്റെ ഈ പ്രതികരണം വ​ന്‍ വി​വാ​ദ​ങ്ങൾക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾക്കും വ​ഴി​തെ​ളി​ച്ചിരിന്നു. സംഭവത്തിനെതിരെ സിനിമ-സാംസകാരിക മേഖലയിൽ നിന്നും സമൂഹത്തിന്റെ മറ്റു മേഖലകളിൽ നിന്നും നിരവധി പ്രതികരണങ്ങൾ ഉയർന്നു വന്നു, ഇതിനെ തുടർന്ന് ഇന്നലെ വിനായകനെതിരെ ഒബിസി മോർച്ചയാണ് ദേശീയ വനിതാ കമ്മിഷനിൽ നടനെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു.

Anandhu Ajitha

Recent Posts

വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗത്തിന് കർശന വിലക്ക്! പുതിയ സുരക്ഷാ നിയമങ്ങളുമായി ഡിജിസിഎ

ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…

17 minutes ago

സിലിയ ഫ്ലോറസിനും കുരുക്ക് മുറുക്കി അമേരിക്ക : മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്നും വൻ തുക കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിൽ

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…

32 minutes ago

ട്രംപിന്റെ കച്ചവടക്കണ്ണും എടുത്തു ചാട്ടവും അമേരിക്കയെ ഇസ്ലാമിക ശക്തികളുടെ കൈകളിൽ എത്തിക്കുമോ ?

വെനിസ്വലയിൽ കടന്നു കയറി ആ രാജ്യത്തെ പ്രസിഡന്റിനെയും , അദ്ദേഹത്തിൻറെ പത്തിനിറയെയും തട്ടിക്കൊണ്ടു പോയ ഡൊണാൾഡ് ട്രൂമ്പിന്റെ നടപടി ഇപ്പോൾ…

1 hour ago

തന്നെ പിടികൂടാൻ ധൈര്യമുണ്ടോ എന്ന മഡൂറയുടെ വെല്ലുവിളി !! 30 മിനിട്ടിൽ പിടികൂടി വെനസ്വേല കടത്തി അമേരിക്കയുടെ മറുപടി; കൊട്ടാര മാതൃക നിർമ്മിച്ച് സൈന്യം പരിശീലിച്ചത് ആഴ്ചകളോളം

അമേരിക്കൻ സൈന്യം ബലമായി പിടിച്ചു കൊണ്ടുവന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റൻ…

2 hours ago

നിയമസഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത അറിയാൻ സർവ്വേ നടത്തി കോൺഗ്രസ് I KERALA ASSEMBLY ELECTIONS

മൂന്നാം പിണറായി സർക്കാർ വരുമോ ? ഭരണവിരുദ്ധ വികാരം എങ്ങനെ ? ബിജെപിയുടെ ശക്തി എങ്ങനെ ? കോൺഗ്രസിന് വേണ്ടി…

2 hours ago

പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാൻ ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ മയ്യഴിയിൽ; ചിതാഭസ്മം മാഹി കടപ്പുറത്ത് നിമജ്ജനം ചെയ്തു

മാഹി: ലോകപ്രശസ്ത ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ തന്റെ പിതാവ് ഡോ. ശ്യാമളന്റെ ചിതാഭസ്മവുമായി ജന്മനാടായ മയ്യഴിയിലെത്തി.…

2 hours ago