Sunday, October 4, 2026

“അത്രയും ആൾക്കാരുടെ മുന്നിൽ വച്ച് എന്നെ ആ സംവിധായകൻ നല്ല അസ്സൽ തെറി പറഞ്ഞു ! ,സിനിമ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് തോന്നി…”- വൈറലായി രഞ്ജിത്തിനെതിരായ നവ്യ നായരുടെ പഴയ തുറന്നു പറച്ചിൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന പീഡനാരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്ജിത്ത് കടുത്ത പ്രതിരോധത്തിലായിരുന്നു. ബംഗാളി നടിയും കോഴിക്കോട് സ്വദേശിയായ സ്വദേശിയായ യുവാവുമാണ് രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമം ആരോപിച്ചത്. പിന്നാലെ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കം ചെയ്തു.കാര്യങ്ങൾ അവിടെയും തീർന്നില്ല, രഞ്ജിത്തിനെതിരെ സംവിധായകൻ ആലപ്പി അഷ്റഫ് ഉന്നയിച്ച ആരോപണം മറ്റൊരു വിവാദം ആളിക്കത്തിച്ചു. മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ഞെട്ടിക്കുന്ന ആരോപണമാണ് ആലപ്പി അഷ്റഫ് ഉന്നയിച്ചത്.

രഞ്ജിത്തിനെക്കുറിച്ച് ഇപ്പോൾ വർഷങ്ങൾക്ക് മുമ്പ് ഒരു മലയാളി നടി നടത്തിയ സമാനമായ മറ്റൊരു വെളിപ്പെടുത്തൽ കൂടി വിവാദമായിരിക്കുകയാണ്. കലോത്സവ വേദികളിൽ തിളങ്ങിയതിനു ശേഷം സിനിമയിലേക്ക് എത്തി വിജയക്കൊടി പാറിച്ച നടിയാണ് നവ്യ നായർ.സിബി മലയിൽ ദിലീപിനെ നായകനാക്കി എടുത്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ വെള്ളിത്തിരയിൽ എത്തിയത്. അതിനു ശേഷം രഞ്ജിത് ഒരുക്കിയ നന്ദനത്തിലൂടെ നവ്യ മലയാളത്തിന്റെ പ്രീയങ്കരിയായി മാറി.നന്ദനം നവ്യയെ കേന്ദ്ര കഥാപാത്രമാക്കിഎടുത്ത ചിത്രമാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ച് നടന്ന മോശം അനുഭവവമാണ് നവ്യ തുറന്നുപറഞ്ഞത് .

“നന്ദനത്തിൽ ഒരു രംഗം ചിത്രീകരിക്കുമ്പോൾ താൻ ഡയലോഗ് പറഞ്ഞതിന് ശേഷം ഇടത്തോട്ടു പോകണം എന്നാണ് സംവിധായകനായ രഞ്ജിത് പറഞ്ഞത്. നടി കലാരഞ്ജിനി ചേച്ചിയും ആ രംഗത്തിൽ അഭിനയിക്കുന്നുണ്ട്. ചേച്ചിയോടും രഞ്ജിത്തേട്ടൻ അങ്ങനെ തന്നെയാണ് പറഞ്ഞത്.പറഞ്ഞത് കേൾക്കാത്തത് കൊണ്ടാണോ അതോ ചേച്ചി ഇടത്തോട്ടു തിരിയുന്നതിനു പകരം വലത്തോട്ട് തിരിഞ്ഞു. ഞാൻ രഞ്ജിയേട്ടൻ പറഞ്ഞ പോലെ തന്നെ ഇടത്തോട്ടും.

പക്ഷേ കലാരഞ്ജിനി ചേച്ചി മുന്നിൽ നിൽക്കുന്നത് കൊണ്ട് ഞാൻ പോകേണ്ടിയിരുന്ന ചേച്ചിയോട് ഒപ്പമാണ് അതുകൊണ്ടാകാം അമ്പതു പേർക്ക് മുകളിൽ ആൾക്കാർ കൂടി നിന്നിരുന്ന ആ സ്ഥലത്തു വെച്ച് രഞ്ജിത്തേട്ടൻ എന്നെ നല്ല അസ്സൽ തെറി വിളിച്ചു. സത്യത്തിൽ എനിക്കതു വലിയ അപമാനമായിപ്പോയി. ബാലാമണിയെപ്പോലെ തന്നെ ഞാനും ഇരുന്നു കരഞ്ഞു. ഇനി മേലിൽ അഭിനയിക്കില്ല എന്നൊക്കെ അന്ന് ഞാൻ തീരുമാനിച്ചിരുന്നു. സത്യത്തിൽ അത് അന്നത്തെ എന്റെ പ്രായത്തിന്റെയാവാം. ഇന്ന് ഒരു കൗമാരക്കാരിയാണ് അത്തരം ഒരു സാഹചര്യത്തിൽ എങ്കിൽ അവർ അത് ഈസി ആയി ഹാൻഡിൽ ചെയ്യും. അതാണ് ഇപ്പോളത്തെ യുവ താരങ്ങളുടെ മികവ്”-.നവ്യ പറഞ്ഞു.

Related Articles

Latest Articles