മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത നവ്യാനായർ ഒരുത്തിയിലൂടെയായിരുന്നു ഗംഭീര തിരിച്ചുവരവ് നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇതാ ഇപ്പോൾ, ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് നവ്യ നായര്‍. എന്നും ഗുരുവായൂരിൽ തൊഴുതു നിൽക്കുമ്പോൾ മുന്നിൽ ഒരുണ്ണി ഉണ്ടെന്നു തോന്നും, ഉണ്ണി പുഞ്ചിരി തൂകുന്നതായും തോന്നും എന്ന ക്യാപ്ഷനോടെയായാണ് നവ്യ ചിത്രങ്ങൾ പങ്കുവെച്ചത്. സെറ്റ് സാരിയണിഞ്ഞ് മുല്ലപ്പൂവൊക്കെ വെച്ച് അതീവ സുന്ദരിയായാണ് നവ്യ നായർ ക്ഷേത്ര ദർശനത്തിന് എത്തിയത്. ഇത് ഞങ്ങളുടെ ബാലാമണി, എന്നും ഈ ചിരി കാണണമെന്നായിരുന്നു ആരാധകർ പറഞ്ഞത്.
നവ്യയുടെ നന്ദനമെന്ന ചിത്രവും ബാലാമണിയെന്ന ക്യാരക്ടറും പ്രേക്ഷകര്‍ മറക്കാൻ ഇടയില്ല. ഗുരുവായൂരമ്പലം ഓര്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് നവ്യയും അരവിന്ദനെയുമാണ്
നവ്യ നായരെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ കൊച്ചുചിത്രമാണിത് . ബാലാമണി കൃഷ്ണഭക്തയായ പെണ്‍കുട്ടിയായി നവ്യ വേഷമിട്ട ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. നന്ദനത്തിലെ നവ്യയുടെ ഡയലോഗുകളും പാട്ടുകളും ഇപ്പോഴും മലയാളികളുടെ ഹിറ്റ്ലിസ്റ്റിലുള്ളതാണ്.

