Saturday, January 3, 2026

കുട്ടികളുടെ ഔദ്യോഗിക പേരുകൾ വെളിപ്പെടുത്തി നയൻതാരയും വിഘ്‌നേശ് ശിവനും;ഇപ്പോഴും കുട്ടികളുടെ മുഖം വെളിപ്പെടുത്താതെ താരങ്ങൾ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളാണ് നടി നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും. കുറച്ച് നാളുകൾക്ക് മുൻപ് വിവാഹിതരായ ഇരുവർക്കും ഇരട്ടക്കുട്ടികളാണുള്ളത്. ഉയിർ,ഉലകം എന്നാണ് കുട്ടികളുടെ പേരെന്നാണ് വിഘ്‌നേശ് ശിവൻ കുട്ടികൾ ജനിച്ചപ്പോൾ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ കുട്ടികളുടെ ഔദ്യോഗിക പേരുകൾ പുറത്തുവന്നിരിക്കുകയാണ്. ഉയിർ രുദ്രനിൽ എൻ ശിവ എന്നും ഉലക ദൈവിക എൻ ശിവ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകളെന്നാണ് പുറത്തുവരുന്ന വിവരം.

അടുത്തിടെ മുംബൈ വിമാനത്താവളത്തിലെത്തിയ നയൻതാരയെയും വിഘ്‌നേശ് ശിവനേയും ആരാധകർ വളഞ്ഞിരുന്നു. എന്നാൽ ആ സമയത്തും കുട്ടികളുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല.

Related Articles

Latest Articles