Sunday, January 11, 2026

വിവാഹത്തിന് പിന്നാലെ കരിയറിലും വലിയൊരു മാറ്റത്തിനൊരുങ്ങി ലേഡി സൂപ്പര്‍സ്റ്റാര്‍? നയന്‍താരയുടെ പ്രതികരണത്തിനായി കാത്തിരുന്ന് ആരാധകർ

ഈ മാസം ഒന്‍പതിന് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം ഇരുവരും തിരുപ്പതി സന്ദര്‍ശിച്ചതിന്റെയും കേരളത്തിലെത്തിയതിന്റെയുമൊക്കെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിവാഹത്തോടെ തന്റെ കരിയറിലും വലിയൊരു മാറ്റംവരുത്താനൊരുങ്ങുകയാണ് ലേഡി സൂപ്പര്‍സ്റ്റാറെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സഹനടന്മാരുമായുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് താരം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുകയാണ്.

നയന്‍താര തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് ഇടവേള എടുത്ത് ഭര്‍ത്താവിനൊപ്പം കൂടുതല്‍ മികച്ച സമയം ചെലവഴിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ സത്യമുണ്ടോയെന്നറിയാനായി നയന്‍താരയുടെ പ്രതികരണത്തിനായി ഒന്നോടെ കാത്തിരിക്കുകയാണ് ആരാധകർ.

Related Articles

Latest Articles