Monday, December 22, 2025

മഹാരാഷ്ട്രയിൽ പുതിയ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് എൻസിപി; അജിത് പവാറിന് പകരക്കാരനായി ജിതേന്ദ്ര ആവ്‌ഹാഡ്

മുംബൈ : എൻഡിഎ മുന്നണിയിലേക്ക് മാറിയ അജിത് പവാറിന് പകരക്കാരനായി ജിതേന്ദ്ര ആവ്‌ഹാഡിനെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവായി എൻസിപി പ്രഖ്യാപിച്ചു. ശരദ് പവാർ വിഭാഗം ചീഫ് വിപ്പായും ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. മുംബ്ര–കൽവയിൽ നിന്നുള്ള എംഎൽഎയാണ്.

29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. പിന്നാലെ പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും ഭാവിയിലെ എല്ലാം തെരഞ്ഞെടുപ്പുകളിലും എന്‍സിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് തന്നെ മത്സരിക്കുമെന്നും അജിത് പവാർ വ്യക്തമാക്കി. എൻസിപി എംഎൽഎ മാരിൽ നാല്പതോളം പേരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Articles

Latest Articles