Monday, December 29, 2025

എ​ന്‍​സി​പി​യി​ലേ​ക്കി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍; യുഡിഎഫിൽ തന്നെ തുടരും

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​സി​പി​യി​ലേ​ക്കി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍. എ​ന്‍​സി​പി​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ക്കാണ് കാപ്പൻ പ്രതികരിച്ചത്. എ​ന്‍​സി​പി​യി​ലേ​ക്കി​ല്ലെ​ന്നും യു​ഡി​എ​ഫ് വി​ടി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ന്‍ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ല.

എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​നെ ക​ണ്ടി​ട്ടു​ണ്ടെ​ന്ന​ത് സ​ത്യ​മാ​ണ്. ഇ​ന്നും കാ​ണും, നാ​ളെ​യും കാ​ണും. യു‍​ഡി​എ​ഫി​നെ ചി​ല പ​രാ​തി​ക​ള്‍ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മാ​ണി സി.​കാ​പ്പ​ന്‍ വ്യക്തമാക്കി.

മാ​ണി സി.​കാ​പ്പ​ന്‍ എ​ന്‍​സി​പി​യി​ല്‍ മ​ട​ങ്ങി​യെ​ത്തു​മെ​ന്നും മ​ന്ത്രി​യാ​കു​മെ​ന്നു​മാ​യി​രു​ന്നു വാ​ര്‍​ത്ത​ക​ള്‍. എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​സി.​ചാ​ക്കോ മു​ന്‍​കൈ​യെ​ടു​ത്താ​ണ് നീ​ക്ക​ങ്ങ​ളെ​ന്നാ​യി​രു​ന്നു പുറത്ത് വന്ന വി​വ​രം. പി.​സി.​ചാ​ക്കോ, ശ​ര​ദ് പ​വാ​ര്‍‌ എ​ന്നി​വ​രു​മാ​യി പാ​ലാ എം​എ​ല്‍​എ ച​ര്‍​ച്ച ന​ട​ത്തി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു.

Related Articles

Latest Articles