Sunday, May 19, 2024
spot_img

വയനാടൻ ചുരങ്ങളിൽ കെ എസ് തരംഗം !! നൂറനാൽ അച്ചൻ്റെ കബറിടം സ്ഥിതിചെയ്യുന്ന സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സന്ദർശിച്ച് എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ

നൂറനാൽ അച്ചൻ്റെ കബറിടം സ്ഥിതിചെയ്യുന്ന സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രൻ സന്ദർശിച്ചു. വയനാടിൻ്റെ സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച വ്യക്തിത്വമായിരുന്നു ഫാദർ നൂറനാലെന്നും അദ്ദേഹത്തിൻ്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.

റവറൻ്റ് ഫാദർ ജോസഫ് പി. വർഗ്ഗീസ് പാലപ്പള്ളിയിലിനോടും, സഹ വികാരി റവറൻ്റ് ഫാദർ നിബിൻ ജേക്കബ് പാട്ടുപാളയിലിനോടും സ്ഥാനാർത്ഥി സംസാരിച്ചു. അവധിക്കാല ക്ളാസിനെത്തിയ വിദ്യാർത്ഥികളുമായും സുരേന്ദ്രൻ സംവദിച്ചു.

ബിജെപിയുടെ അഞ്ചാം സ്ഥാനാർത്ഥി പട്ടികയിലൂടെ കെ സുരേന്ദ്രൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിയോഗിക്കപ്പെട്ടപ്പോൾ തന്നെ വയനാട്ടിൽ കനത്ത മത്സരത്തിനാണ് കളമൊരുങ്ങിയത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു സ്ഥാനാർത്ഥികളെ കടത്തി വെട്ടുന്ന രീതിയിൽ പ്രചാരണവുമായി മുന്നേറുകയാണ് കെ .സുരേന്ദ്രൻ. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് മണ്ഡലത്തിൽ പ്രചാരണം തുടർന്നെങ്കിലും സ്ഥാനാർത്ഥിയായ രാഹുൽ മണ്ഡലത്തിൽ കാല് കുത്തിയിട്ടില്ല. രാഹുല്‍ ഗാന്ധിയും എൽഡിഎഫ് സ്ഥാനാർത്ഥി ആനിരാജയും വയനാട്ടിലെ വിസിറ്റിങ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കെ സുരേന്ദ്രൻ പ്രതികരിച്ചിരുന്നു.

ജനങ്ങൾക്ക് രാഹുൽ ഗാന്ധിയെ ഇനി വേണ്ടെന്ന പ്രത്യക്ഷ സൂചന തന്നെ നൽകുന്ന ഹാഷ്ടാഗ് സമൂഹ മാദ്ധ്യമമായ എക്‌സിൽ ട്രെൻഡിംഗ് ആകുകയും ചെയ്തിരുന്നു.

ഇതേ ഹാഷ് ടാഗിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രനെ ജനങ്ങൾ സ്വാഗതം ചെയ്യുന്നുമുണ്ട്. #വെൽകം കെഎസ് ബൈ ബൈ രാഗാ ( #WelcomeKSByeByeRaGa ) എന്ന ഹാഷ്ടാഗാണ് എക്‌സിൽ ട്രെൻഡിഗ് ആയിരിക്കുന്നത്. എക്‌സിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ അഞ്ചാമതാണ് നിലവിൽ ഈ ഹാഷ്ടാഗിന്റെ സ്ഥാനം. വയനാട്ടിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഈ ഹാഷ്ടാഗ് നൽകുന്നത്.

Related Articles

Latest Articles