Sunday, October 4, 2026

ബിഹാറിൽ കരുത്ത് വർധിപ്പിച്ച് എൻഡിഎ !വികാശീൽ ഇൻസാൻ പാർട്ടിയും മുന്നണിയിലെത്തിയേക്കും !

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബീഹാറിലെ പ്രമുഖ നേതാവ് മുകേഷ് ഷാനി നയിക്കുന്ന വികാശീൽ ഇൻസാൻ പാർട്ടിയും എൻഡിഎയിൽ ലയിക്കുമെന്നാണ് റിപ്പോർട്ട്. ബിഹാറിൽ സ്വാധീനമുള്ള പ്രാദേശിക പാർട്ടിയാണ് വികാശീൽ ഇൻസാൻ പാർട്ടി. നേരത്തെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ എൻഡിഎ മുന്നണിയിൽ എത്തിയിരുന്നു. ബിജെപി പിന്തുണയിലാണ് നിതീഷ് കുമാർ സർക്കാർ രൂപീകരിച്ചത്.

പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി മുകേഷ് ചർച്ചകൾ തുടരുകയാണ്. അദ്ദേഹം ദില്ലിയിൽ എത്തുകയും ബിജെപി ആസ്ഥാനത്ത് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട അവസാന വട്ട ചർച്ചയാണ് ഇരുവരും തമ്മിൽ നടന്നത് എന്നാണ് പുറത്തുവരുന്ന വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമപ്പുറം എൻഡിഎയുടെ ഭാഗമാകുക മാത്രമാണ് വികാശീൽ ഇൻസാൻ പാർട്ടിയുടെ ലക്ഷ്യം എന്നാണ് വിവരം. നടന്ന ചർച്ചയിൽ ഒന്നും തന്നെ നേതൃത്വത്തോട് അദ്ദേഹം സീറ്റ് ആവശ്യപ്പെട്ടിട്ടില്ല.

Related Articles

Latest Articles