Nedumbasseri-gold-smuggling-case
കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയ കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയർ മാന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. വൈസ് ചെയർമാൻ കെ.കെ. ഇബ്രാഹിംകുട്ടിയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. റെയ്‌ഡിൽ ഇബ്രാഹിംകുട്ടിയുടെ ബാങ്ക് രേഖകളും പാസ്പോർട്ടും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയാണ് നെടുമ്പാശേരി വിമാനത്താവളം വഴി ഇറച്ചി വെട്ട് യന്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടുന്നത്.
ദുബായിൽ നിന്നാണ് കാർഗോ വിമാനം വഴി കൊച്ചിയിലേക്ക് രണ്ടേകാൽ കിലോ സ്വർണ്ണമെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസ് ഇന്റലിജൻസ് യന്ത്രം തകർത്ത് സ്വർണം കണ്ടെത്തുകയായിരുന്നു. കൂടാതെ പാർസൽ ഏറ്റെടുക്കാൻ വാഹനവുമായി എത്തിയ തൃക്കാക്കര സ്വദേശി നകുലിനെ അന്നുതന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യന്ത്രത്തിനുള്ളിൽ നിന്നും രണ്ടേകാൽ കിലോയോളം വരുന്ന ചെറുതും വലുതുമായ നാല് സ്വർണക്കട്ടികൾ കണ്ടെടുക്കുകയായിരുന്നു. ഇവയ്ക്ക് ഒരു കോടി രൂപയ്ക്കു മുകളിൽ വിലവരും.
തുരുത്തൽ എന്റർ പ്രൈസസിന്റെ ബിസിനസ് പങ്കാളികളിൽ ഒരാളാണ് നഗരസഭാ വൈസ് യർമാന്റെ മകൻ ഷാബിൻ, സ്വണക്കടത്ത് കേസുമായി ഷാബിനും പങ്കുണ്ടെന്ന് പിടിയിലായ നകുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധന നടക്കുമ്പോൾ ഇബ്രാഹിംകുട്ടിയും, ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. മകനും കുടുംബവും ഒളിവിലാണ്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…