Monday, November 9, 2026

നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു;ഇരുകാലുകളുടെയും മുട്ടിനുതാഴെ 32 മുറിവുകള്‍: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

നെടുങ്കണ്ടം: പീരുമേട് സബ്ജയിലില്‍ പ്രതിയായ രാജ്കുമാര്‍ മരിക്കാനിടയായ സംഭവം ആന്തരിക മുറിവുകള്‍ മൂലമുണ്ടായ ന്യൂമോണിയയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനത്തില്‍ രാജ്കുമാറിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും ഇരുകാലുകളിലും സാരമായ മുറിവുകളുണ്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

തൂക്കുപാലം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഹരിത ഫിനാന്‍സ് നടത്തിപ്പുകാരനായ കോലാഹലമേട് കസ്തൂരിഭവനില്‍ രാജ്കുമാറാണ് കഴിഞ്ഞ ദിവസം പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കെ മരിച്ചത്.

രാജ്കുമാറിന് മര്‍ദമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ടില്‍തന്നെ വ്യക്തമാക്കിയിരുന്നു. ഇയാളുടെ ഇരുകാലുകളുടെയും മുട്ടിനുതാഴെ 32 മുറിവുകള്‍ കാണപ്പെട്ടിരുന്നു. കാല്‍വെള്ള തകര്‍ന്ന നിലയിലായിരുന്നു.

Related Articles

Latest Articles