Friday, May 3, 2024
spot_img

ബിജെപിക്കെതിരെ ഒന്നിച്ച് പോരാടാനുള്ള മമതയുടെ അഭ്യര്‍ത്ഥന നിരസിച്ച് കോണ്‍ഗ്രസ്സും സിപിഎമ്മും

കൊല്‍ക്കത്ത : ബിജെപിക്കെതിരെ ഒന്നിച്ച് നിന്ന് പോരാടാന്‍ കോണ്‍ഗ്രസ്സിനോടും സിപിഎമ്മിനോടും മമതാ ബാനര്‍ജിയുടെ അഭ്യര്‍ത്ഥന നിരസിച്ച് ഇരുപാര്‍ട്ടികളും. തങ്ങളെ അതിനു കിട്ടില്ലെന്നും മമതയുടെ സ്വന്തം നയങ്ങളാണ് ബംഗാളില്‍ ബിജെപിയെ സഹായിച്ചതെന്നും രണ്ടു പാര്‍ട്ടികളും തിരിച്ചടിച്ചു.

ബംഗാള്‍ നിയമസഭയില്‍, ഗവര്‍ണറുടെ പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടയിലാണ് മമത ഈ ആവശ്യം ഉന്നയിച്ചത്. ബിജെപി, ബംഗാളില്‍ സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികളായ പാര്‍ട്ടികളെല്ലാം ഒന്നിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

എന്നാല്‍, ബിജെപിയെ എതിര്‍ക്കേണ്ടതെങ്ങനെയാണെന്ന് തങ്ങളെ മമത പഠിപ്പിക്കേണ്ടെന്നും അവരുടെ സ്വന്തം നയങ്ങള്‍ തന്നെയാണ് ബംഗാളില്‍ ബിജെപിക്ക് വേരോട്ടമുണ്ടാക്കി കൊടുത്തതെന്നും ഇതിനു പ്രതികരണമായി ബംഗാളിലെ പ്രതിപക്ഷ നേതവായ കോണ്‍ഗ്രസിലെ അബ്ദുള്‍ മന്നന്‍ പറഞ്ഞു.

സിപിഎമ്മും വിഷയത്തില്‍ ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. മമതയുടെ വാക്കുകള്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചു.

Related Articles

Latest Articles