Sunday, May 12, 2024
spot_img

മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള നീറ്റ് പരീക്ഷാതിയതി പ്രഖ്യാപിച്ചു

ദില്ലി: മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള ഈ വര്‍ഷത്തെ നീറ്റ് പ്രവേശന പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ (എന്‍.ബി.ഇ)ആണ് നീറ്റ് പരീക്ഷാ തിയതി പ്രഖ്യാപിച്ചത്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് ഏപ്രിൽ 18-നാകും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കുക.

സാഹചര്യത്തിനനുസരിച്ച് പരീക്ഷാതീയതില്‍ മാറ്റമുണ്ടായേക്കാമെന്നും എന്‍.ബി.ഇ അറിയിച്ചു. പി.ജി പ്രവേശന പരീക്ഷയെഴുതാനുദ്ദേശിക്കുന്ന വിദ്യാർഥികൾ ജൂൺ 30-ന് മുൻപായി എം.ബി.ബി.എസ് ബിരുദവും ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരിക്കണം. ഏപ്രിൽ 18-ന് നടക്കുന്ന കംപ്യൂട്ടറധിഷ്ഠിത പരീക്ഷയിൽ 300 ചോദ്യങ്ങളാണുണ്ടാവുക. മൂന്നു മണിക്കൂർ 30 മിനിറ്റാകും പരീക്ഷയുടെ ദൈർഘ്യം. അപേക്ഷാ ഫോം nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റുകളിൽ ഉടൻ പ്രസിദ്ധീകരിക്കും.

Related Articles

Latest Articles