Saturday, April 27, 2024
spot_img

നീറ്റ് പിജി കൗണ്‍സിലിംഗ് ഈ മാസം 12 മുതല്‍; കാത്തിരിക്കുന്നത് ഏകദേശം 2 ലക്ഷം പരീക്ഷാർത്ഥികളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ദില്ലി: നീറ്റ് പിജി കൗൺസിലിംഗ് ഈ മാസം 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ.

കൗൺസിലിംഗ് നടത്താൻ സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ നടപടി.

mcc.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പരീക്ഷാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

കൂടാതെ ഈ വർഷത്തേക്ക് നിലവിലെ മാനദണ്ഡം അനുസരിച്ച് സംവരണം നടപ്പാക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ട്. സംവരണത്തിനായുള്ള ഉയർന്ന വാർഷിക വരുമാന പരിധി ആ വർഷത്തേക്ക് എട്ട് ലക്ഷം തന്നെയായിരിക്കും.

അതേസമയം മെഡിക്കൽ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണമെന്ന തീരുമാനം കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര സർക്കാർ ഇറക്കിയിരുന്നു. ഈ തീരുമാനം കോടതി ശരിവച്ചിരിക്കുകയാണ്.

എന്നാൽ ഏകദേശം 2 ലക്ഷം പരീക്ഷാർത്ഥികളാണ് പിജി കൗൺസിലിംഗിനായി കാത്തിരിക്കുന്നത്. ഈ മാസം 12ന് തുടങ്ങുന്ന കൗൺസിലിംഗ് എന്ന് വരെ നീളുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

മാത്രമല്ല ഇത് സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും എന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles