ദില്ലി : നീറ്റ് യുജി പരീക്ഷാഫലം പുറത്തുവന്നു. ഒന്നാം റാങ്ക് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ ചേർന്ന് പങ്കിട്ടു. 99.99 ശതമാനം സ്കോറോടെയാണ് ഇവർ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തമിഴ്നാട്ടിൽ നിന്നുള്ള പ്രബഞ്ചനും ആന്ധ്രാ പ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തിക്കുമാണ് ഒന്നാം റാങ്ക്. തമിഴ്‌നാട് സ്വദേശി കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്. 23–ാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആർ.എസ്.ആര്യ കേരളത്തിൽ ഒന്നാമതെത്തി. ആദ്യ 50 റാങ്കുകളിൽ 40ഉം ആൺകുട്ടികൾക്കാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം https://neet.nta.nic.in എന്ന ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും. പരീക്ഷ എഴുതിയ 20.38 ലക്ഷം പേരിൽ 11.45 ലക്ഷം പേരാണ് ഇത്തവണ യോഗ്യത നേടിയത്.

