Saturday, May 4, 2024
spot_img

ലീ ഷാൻഷു കാഠ്മണ്ഡു സന്ദർശനം ;നേപ്പാളും ചൈനയും ആറ് ധാരണാപത്രത്തിൽ ഒപ്പ് വെച്ചു

 

തിങ്കളാഴ്ച്ച കാഠ്മണ്ഡുവിൽ നേപ്പാളും ചൈനയും ആറ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലീ ഷാൻഷുവിന്റെ നേപ്പാളിലെ ഔദ്യോഗിക സന്ദർശന വേളയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ടത്. ലി ഷാൻഷുവിന്റെ നേതൃത്വത്തിലുള്ള 67 അംഗ സംഘം നേപ്പാളിൽ നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സെപ്റ്റംബർ 13 തിങ്കളാഴ്ച്ച കാഠ്മണ്ഡുവിലെത്തി.

കാഠ്മണ്ഡുവിലെ പാർലമെന്റ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ നേപ്പാൾ പ്രതിനിധി സഭാ സ്പീക്കർ അഗ്നി പ്രസാദ് സപ്‌കോട്ടയും ലി ഷാൻഷുവും തമ്മിൽ കരാർ ഒപ്പുവെച്ചു. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഇരു നേതാക്കളും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരം, ചൈനയും നേപ്പാളും തങ്ങളുടെ രാജ്യത്തിന്റെ നിയമനിർമ്മാണ, മേൽനോട്ട, ഭരണ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്പ്പരം പങ്കിടുമെന്ന് പറയുന്നു . ചൈനയുടെയും നേപ്പാളിന്റെയും രണ്ട് പാർലമെന്റുകൾ തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിൽ ബെൽറ്റ് ആൻഡ് റോഡ് സംരംഭവും ഉൾപ്പെടുന്നു. ധാരണാപത്രത്തിലെ അഞ്ചാം വരി ചൈനയെയും നേപ്പാളിനെയും ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പ്പര ആനുകൂല്യങ്ങൾക്കും പ്രതിബദ്ധതകൾക്കും മുൻഗണന നൽകാനും സുഗമമാക്കാനും സഹായിക്കും. പരസ്പ്പര താൽപ്പര്യമുള്ള വിഷയങ്ങളിൽ അന്താരാഷ്ട്ര, പാർലമെന്ററി സംഘടനകളുടെ ചട്ടക്കൂടിന് കീഴിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുപക്ഷവും സമ്മതിച്ചു.

നേപ്പാൾ പാർലമെന്റ് സ്പീക്കർ അഗ്നി പ്രസാദ് സപ്‌കോട്ടയുടെ ക്ഷണപ്രകാരമാണ് ലീ ഷാൻഷുവിന്റെ നേതൃത്വത്തിലുള്ള 67 അംഗ സംഘം കാഠ്മണ്ഡുവിലെത്തിയത്. സന്ദർശന വേളയിൽ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ, വിദേശകാര്യ മന്ത്രി ഡോ. നാരായൺ ഖഡ്ക എന്നിവരുമായി ലി ഷാൻഷു കൂടിക്കാഴ്ച്ച നടത്തും. നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. നേപ്പാൾ ദേശീയ അസംബ്ലി ചെയർമാൻ ഗണേഷ് പ്രസാദ് തിമിൽസിനയുമായും കൂടിക്കാഴ്ച്ച നടത്തും. ഒക്ടോബറിൽ നടക്കാനിരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാമത് നാഷണൽ കോൺഗ്രസിനും നവംബർ 20-ന് നേപ്പാളിൽ നടക്കാനിരിക്കുന്ന പൊതു, പ്രവിശ്യാ തിരഞ്ഞെടുപ്പുകൾക്കും മുന്നോടിയായാണ് ലീ ഷാൻഷുവിന്റെ സന്ദർശനം. ഓഗസ്റ്റിൽ ചൈന 15 മില്യൺ രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി നാരായൺ ഖഡ്‌ക ക്വിംഗ്‌ദാവോ സന്ദർശന വേളയിൽ നേപ്പാളിലെ വിവിധ പദ്ധതികളിൽ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ട് ഉണ്ട് . ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ധനസഹായം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Related Articles

Latest Articles