നേപ്പാളിൽ വിമാനം കാണാതായി. ജീവനക്കാരടക്കം 22 യാത്രക്കാരുമായി പറന്ന താര വിമാനമാണ് കാണാതായത്. താര എയറിന്റെ 9 NAET ഇരട്ട എഞ്ചിൻ വിമാനവുയുള്ള ബന്ധം നഷ്ടപ്പെട്ടതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാരും മൂന്ന് ജാപ്പനീസ് പൗരന്മാരും ബാക്കി നേപ്പാളി പൗരന്മാരുമായിരുന്നെന്ന് എഎൻഐ അറിയിച്ചു. രാവിലെ 9.55ന് പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പോവുകയായിരുന്ന വിമാനമാണ് കാണാതായതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

