Sunday, May 19, 2024
spot_img

നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ; കാര്യപരിപാടിയിൽ കാശി ദർശനവും

ലക്‌നൗ : നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദേബ ഇന്ത്യ സന്ദർശനത്തിനിടെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഏപ്രിൽ ഒന്നിനാണ് അദ്ദേഹം ഉത്തർപ്രദേശിൽ എത്തുക. കാശി വിശ്വനാഥ ക്ഷേത്രത്തിന് പുറമേ ശ്രീ സമ്രജേശ്വർ പശുപതിനാഥ് മഹാദേവ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും.

കാശിവിശ്വനാഥ ഇടനാഴി ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമായാണ് ഒരു ലോകനേതാവ് ഇവിടെയെത്തുന്നത്. മൂന്ന് മണിക്കൂറിലധികം സമയം ദേബ ഇവിടെ ചിലവഴിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതിന് ശേഷം ദുബൈ ശ്രീ സമ്രജേശ്വർ പശുപതിനാഥ് മഹാദേവ ക്ഷേത്രം അദ്ദേഹം സന്ദർശിക്കും . ലളിത ഘട്ടിൽ സ്ഥിതി ചെയ്യുന്ന ഈ മഹാദേവ ക്ഷേത്രം 1800 നും 1804 നും ഇടയിൽ നേപ്പാളി രാജാവായ റാണാ ബഹദൂർഷ നിർമ്മിച്ചതാണ് .

വരാണസിയിൽ എത്തുന്ന ദേബ രണ്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വർഷം ജൂലൈ 21 നാണ് പ്രധാനമന്ത്രിയായി ദേബ അധികാരമേറ്റത്. ഇതിന് ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണ് ഏപ്രിലിൽ നടക്കാനിരിക്കുന്നത്.

Related Articles

Latest Articles