അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണി ഉൾപ്പെടെയുള്ളവർക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. അതിർത്തി സംസ്ഥാനത്തെ റഹോൺ നഗരത്തിലാണ് കുറ്റകൃത്യം രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 21(1), 4(1) മൈൻസ് ആൻഡ് മിനറൽസ് (റെഗുലേഷൻസ് ഓഫ് ഡെവലപ്‌മെന്റ്) ആക്ട്, 1957, സെക്ഷൻ 379, 420, 465, 467, 468, 471 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പഞ്ചാബിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരെ ഇ ഡി രജിസ്റ്റർ ചെയ്ത കേസ് സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചാ വിഷയമാകുകയാണ്.

