International

നേപ്പാള്‍ കൊട്ടാരത്തിലെ കൂട്ടക്കൊലയ്ക്ക് ഇന്ന് 19 വര്‍ഷം : രാജവംശത്തിന്റെ അവസാനത്തിന്റെ തുടക്കം കുറിച്ച വെടിവയ്പ്പില്‍ ഇല്ലാതായത് രാജകുടുംബം

2001 ജൂണ്‍ ഒന്നാം തീയ്യതി വെള്ളിയാഴ്ച. ലോകത്തിലെ ഏക ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുള്ള നാരയണ്‍ഹിതി കൊട്ടാരത്തില്‍ നടന്ന കൂട്ടക്കൊല ലോകത്തെ ഞെട്ടിച്ച ഒരു ദിവസത്തിന്റെ വാര്‍ഷികമാണിന്ന്. ഒരു രാജ്യത്തിന്റെ തന്നെ ഭാഗധേയം മാറ്റിക്കുറിച്ച കൂട്ടക്കുരുതി ആണ് അന്ന് സായാഹ്നത്തില്‍ വിരുന്നുസത്കരത്തിനിടെ ആ കൊട്ടാരത്തില്‍ നടന്നത്.

എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും വെള്ളിയാഴ്ചകളില്‍ നടത്തിവരാറുള്ള കുടുംബ സംഗമത്തോട് അനുബന്ധിച്ചുള്ള വിരുന്ന് സല്‍ക്കാരത്തിനിടെ നേപ്പാളിന്റെ യുവരാജാവും കിരീടാവകാശിയുമായ ദീപേന്ദ്ര ബീര്‍ വിക്രം ഷാ കൊട്ടരത്തില്‍ കൂട്ടക്കുരുതി നടത്തുകയായിരുന്നു. രാജകുടുംബാംഗങ്ങളും അടുത്ത അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന വിരുന്നിന്റെ അന്നത്തെ സംഘാടകന്‍ നേപ്പാളിന്റെ യുവരാജാവും കിരീടാവകാശിയുമായ ദീപേന്ദ്ര ബീര്‍ വിക്രം ഷാ രാജകുമാരനായിരുന്നു. കുടുംബത്തിലുണ്ടായിരുന്ന ചിലഖ് പ്രശ്‌നങ്ങള്‍ ആണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. കൂട്ടക്കൊലയ്ക്കുശേഷം ദീപേന്ദ്ര സ്വയം തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.

രാജകുടുംബം ഒന്നടങ്കം കൊല്ലപ്പെട്ട സംഭവത്തില്‍ കൊട്ടാരം വൃത്തങ്ങളുടെ ആദ്യ പ്രതികരണം വിചിത്രമായിരുന്നു. ഒരു ഓട്ടോമാറ്റിക് തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റാണ് എല്ലാവരും മരിച്ചതെന്നായിരുന്നു ഗ്യാനേന്ദ്ര രാജകുമാരന്‍ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചത്. എന്നാല്‍ തികച്ചും സാങ്കേതിക കാരണങ്ങളാലാണ് അങ്ങനെ പറയേണ്ടി വന്നത് എന്നും, ഒരു പക്ഷെ ദീപേന്ദ്ര അപകടനില തരണം ചെയ്ത് രാജാവായി അധികാരമേല്‍ക്കുന്ന പക്ഷം അദ്ദേഹത്തിന്റെ മേല്‍ കൊലപാതക കുറ്റം ആരോപിക്കാന്‍ നിയമപരമായി കഴില്ല എന്നും ഉള്ളതുകൊണ്ടാണ് അത്തരമൊരു വിശദീകരണം നല്‍കിയതെന്ന് ഗ്യാനേന്ദ്ര പിന്നീട് വിശദീകരിച്ചു.

ഭൂരിപക്ഷം നേപ്പാള്‍ പൗരന്മാരും ഈ സംഭവത്തില്‍ പഴിചാരുന്നത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയേയും അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ യുമാണ്. ഡല്‍ഹി ഉടമ്പടി പ്രകാരം സൈനിക കാര്യങ്ങളില്‍ നേപ്പാളിനുമല്‍ നിലനിന്നിരുന്ന ഇന്ത്യയുടെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ബീരേന്ദ്ര ശ്രമിച്ചതാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാല്‍ ഇന്ത്യയോട് അങ്ങേയറ്റം കൂറും കടപ്പാടും പ്രകടിപ്പിച്ചിരുന്ന ബീരേന്ദ്ര രാജാവിനെ നിഷ്‌കാസനം ചെയ്ത് നേപ്പാളില്‍ ഒരു ഭരണ പ്രതിസന്ധി ഉണ്ടാക്കാന്‍ ഇന്ത്യ തുനിയില്ല എന്ന ശക്തമായ എതിര്‍ വാദം നിലവിലുണ്ട്.

ഗ്യാനേന്ദ്ര രാജകുമാരനേയും കുടുംബത്തേയും ചുറ്റിപ്പറ്റിയും ആരോപണം ഉയര്‍ന്നിരുന്നു. ബീരേന്ദ്ര രാജാവും രണ്ടു പുത്രന്മാരും സഹോദരനായ ധീരേന്ദ്രയും കൊല്ലപ്പെട്ടതോടുകൂടി ഗ്യാനേന്ദ്ര നേപ്പാളിന്റെ സിംഹാസനത്തില്‍ സ്വയം അവരോധിക്കപ്പെട്ടു. കൂട്ടക്കൊല നടക്കുമ്പോള്‍ ഗ്യാനേന്ദ്ര പൊഖാറയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. ഗ്യാനേന്ദ്രയുടെ ഭാര്യയായ കോമള്‍ രാജകുമാരിക്ക് വെടിയേറ്റെങ്കിലും അവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതല്ലാതെ ആ കുടുംബത്തിലെ മറ്റാര്‍ക്കും അന്ന് അപകടം പറ്റിയില്ല.

ഇതാണ് സംശയത്തിന്റെ മുന ഗ്യാനേന്ദ്രയുടേയും കുടുംബത്തിന്റേയും നേരെ തിരിയുന്നത്. ജനങ്ങള്‍ക്ക് താരതമ്യേന അനഭിമതരായിരുന്ന ഗ്യാനേന്ദ്രയ്ക്കും മകന്‍ പാരസിനും സിംഹാസനത്തിന്മേല്‍ മോഹമുണ്ടായിരുന്നു എന്ന ആരോപണവുമുണ്ട്. ഈ കൂട്ടക്കൊലയോടുകൂടി നേട്ടമുണ്ടായതും ഇവര്‍ക്ക് തന്നെ.

കൂട്ടക്കൊല നടന്ന് പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായിട്ടും സംഭവത്തിനു പിന്നിലെ രഹസ്യം ഇന്നും നിഗൂഢമായി നിലനില്‍ക്കുന്നു. പിന്നീട് രാജവംശം തന്നെ ഇല്ലാതായ , നേപ്പാളിന്റെ ഭാവി തന്നെ മാറ്റിക്കുറിച്ച രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കമായിരുന്നു ഈ ദാരുണ സംഭവം.

B4 Admin

Recent Posts

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

10 seconds ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

6 hours ago

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…

6 hours ago

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…

6 hours ago

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

19 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

20 hours ago