Wednesday, December 31, 2025

കഞ്ചാവ് കൈയ്യില്‍ സൂക്ഷിച്ചു; ഐപിഎല്‍ ടീം ഉടമയ്ക്ക് ജപ്പാനില്‍ രണ്ട് വര്‍ഷം കഠിന തടവ്

ദില്ലി: ഇന്ത്യന്‍ വ്യവസായിയും ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയുമായ നെസ്സ് വാദിയയ്ക്ക് ജപ്പാന്‍ കോടതി രണ്ടു വര്‍ഷത്തെ തടവിന് വിധിച്ചു. മയക്കുമരുന്ന് കൈവശം സൂക്ഷിച്ചതിനാണ് ശിക്ഷ.മാര്‍ച്ചിലായിരുന്നു സംഭവം. ജപ്പാനിലെ ഹോക്കിഡോ ദ്വീപില്‍ നിന്നും 25 ഗ്രാം കഞ്ചാവ് വാദിയയുടെ പക്കല്‍ നിന്നും പിടികൂടിയതിനാണ് കോടതി ശിക്ഷിച്ചത്. സ്വന്തം ആവശ്യത്തിനായാണ് ഇത് കൈവശം വച്ചത് എന്ന് വാദിയ കുറ്റസമ്മതം നടത്തിയിരുന്നു. സപ്പോറോ ജില്ലാ കോടതിയാണ് ശിക്ഷിച്ചത്.

ജപ്പാനില്‍ മയക്കുമരുന്നു കേസുകളില്‍ കര്‍ശന നിയമങ്ങളാണുള്ളത്. അതിന്റെ ഭാഗമായി കോടതി നടപടികള്‍ക്ക് മുന്നോടിയായി ഏറെ ദിവസങ്ങള്‍ നെസ്സ് വാദിയക്ക് പോലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നിരുന്നു.

Related Articles

Latest Articles