Sunday, May 19, 2024
spot_img

നേതാജിയുടെ ജന്മദിനം ഇനി മുതല്‍ പരാക്രം ദിവസ്; പ്രഖ്യാപനവുമായി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 എല്ലാ വർഷവും പരാക്രം ദിവസമായി ആഘോഷിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുവാക്കളിൽ പോരാട്ടവീര്യവും ദേശസ്‌നേഹവും വർദ്ധിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.

‘125-ാം ജന്മദിനത്തില്‍ നേതാജി രാജ്യത്തിന് വേണ്ടി ചെയ്ത നിസ്തുലമായ സേവനങ്ങളെ ജനങ്ങള്‍ സ്‌നേഹത്തോടെ സ്മരിക്കുന്നു. 125-ാം ജന്മവാര്‍ഷികം ഉചിതമായ രീതിയില്‍ ആഘോഷിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുവതയ്ക്ക് പ്രചോദനമേകുന്നതിന് വേണ്ടി എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനം പരാക്രം ദിനമായി ആഘോഷിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.’ പ്രസ്താവനയില്‍ മന്ത്രാലയം പറഞ്ഞു.

2021 ജനുവരി 23 ന് ദേശീയ അന്തർദേശീയ തലത്തിൽ അദ്ദേഹത്തിന്റെ 125 -ാം ജന്മദിനം ആഘോഷിക്കും. അതേസമയം നേതാജിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തും. ജനുവരി 23 ന് കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയയിൽ നടക്കുന്ന ആഘോഷപരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്.

Related Articles

Latest Articles