Tuesday, May 21, 2024
spot_img

ബന്ദികളാക്കപ്പെട്ട എല്ലാ ആളുകളെയും സുരക്ഷിതരായി തിരികെ എത്തിക്കാൻ ബാധ്യസ്ഥരാണെന്ന് നെതന്യാഹു; ഹമാസ് ബന്ദികളെ വിട്ടയച്ചത് ഒരു തുടക്കം മാത്രം, കരാർ പുതുക്കാൻ ശ്രമിക്കണമെന്നും ജോ ബൈഡൻ

ടെൽ അവീവ്: ബന്ദികളാക്കപ്പെട്ട എല്ലാ ആളുകളെയും സുരക്ഷിതരായി തിരികെ എത്തിക്കാൻ ഇസ്രായേൽ ബാധ്യസ്ഥരാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങിയതിന് പിന്നാലെ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.

”കുഞ്ഞുങ്ങൾ, അവരുടെ അമ്മമാർ എന്നിങ്ങനെ ബന്ദികളാക്കപ്പെട്ട ആദ്യ സംഘത്തെ നമ്മൾ തിരികെ എത്തിക്കുകയാണ്. ഇപ്പോൾ ഈ സംഘം എത്തിയത് പോലെ ബന്ദികളാക്കപ്പെട്ട എല്ലാവരേയും രാജ്യത്ത് മടക്കിക്കൊണ്ടുവരും. യുദ്ധത്തിന്റെ പ്രധാന ലക്ഷ്യം തന്നെ അതാണ്. അത് നേടിയെടുക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധരാണെന്നും” നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കരാറിന്റെ ഭാഗമായുള്ള വെടിനിർത്തൽ ആരംഭിച്ചത്. പിന്നാലെ 13 ഇസ്രായേൽ പൗരന്മാർ ഉൾപ്പെടെ 24 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.

ഹമാസ് ബന്ദികളെ വിട്ടയച്ചത് ഒരു തുടക്കം മാത്രമാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ‘താത്കാലിക വെടിനിർത്തൽ നീട്ടാനുള്ള അവസരം ഇനിയുമുണ്ട്. ഇസ്രായേലിനും ഹമാസിനുമിടയിൽ ഉണ്ടാക്കിയ കരാർ നീട്ടുന്നതിനുള്ള അവസരമാണിത്. കരാർ പുതുക്കുന്നത് വഴി പ്രശ്‌ന പരിഹാരം സാധ്യമാണെന്നും” ബൈഡൻ പറഞ്ഞു.

Related Articles

Latest Articles