Monday, June 17, 2024
spot_img

150 കോടി രൂപ വിഫലം: ബാഹുബലി പ്രീക്വൽ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ പ്രീക്വൽ സീരീസ് നെറ്ഫ്ലിക്സ് ഉപേക്ഷിച്ചുവെന്ന് റിപ്പോർട്ട്. ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്’ എന്ന് പേരിട്ടിരിക്കുന്ന പ്രീക്വിൽ സീരീസ് ആണ് നെറ്ഫ്ലിക്സ് ഉപേക്ഷിച്ചുച്ചിരിക്കുന്നത്.

എന്നാൽ പ്രീക്വൽ പ്രഖ്യാപിച്ച് ആറ് മാസത്തെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയതിന് ശേഷമാണ് ഇത് ഉപേക്ഷിച്ചത്. മാത്രമല്ല 150 കോടി രൂപയോളം സീരീസിൽ നിക്ഷേപിച്ചിരുന്നു. ‌ഇതുവരെ ചിത്രീകരിച്ച ഭാഗങ്ങൾ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് സീരീസ് ഉപേക്ഷിക്കാൻ കാരണം എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്. മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ഹൈദരാബാദിൽ ബ്രഹ്മാണ്ഡ സെറ്റ് നിർമ്മിച്ചാണ് ഷൂട്ടിങ് നടത്തിയത്. മാത്രമല്ല ആനന്ദ് നീലകണ്ഠന്റെ “ദി റൈസ് ഓഫ് ശിവകാമിയുടെ” പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ്. എന്നാൽ സീരീസ് ഉപേക്ഷിച്ചത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ല.

Related Articles

Latest Articles