Friday, October 30, 2026

പുതിയ ആക്രമണങ്ങൾ താൽക്കാലികമായി മാറ്റിവെച്ചു! ഇറാനുമായി സമാധാന കരാറിലേക്ക് വഴിതെളിയുന്നതായി ട്രമ്പ്

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. മേഖലയിലെ യുദ്ധത്തിന് വിരാമമിടാനുള്ള സമാധാന കരാറിന്റെ പ്രാഥമിക ഘടകങ്ങളിൽ ധാരണയായതായി അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രമ്പ് ഇക്കാര്യം അറിയിച്ചത്.

ഇറാനും മറ്റ് മധ്യപൂർവേഷ്യൻ രാജ്യങ്ങളും മുന്നോട്ടുവെച്ച അഭ്യർത്ഥന കണക്കിലെടുത്താണ് സൈനിക നടപടികൾ നിർത്തിവെക്കാൻ താൻ സമ്മതിച്ചതെന്ന് ട്രമ്പ് കുറിച്ചു. ലോകത്തിന്റെ ഭാവിയെക്കരുതിയും സമൃദ്ധമായ ഒരു ഇറാന്റെ നിലനിൽപ്പിനു വേണ്ടിയുമാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ എത്തിച്ചേർന്നിട്ടുള്ള കരാറിന്റെ വ്യവസ്ഥകൾ അനുസരിച്ച് ഫെബ്രുവരി 28 മുതൽ അടഞ്ഞുകിടക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ) ഉടനടി പൂർണ്ണമായി തുറന്നുകൊടുക്കാനും, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കാനും സാധിക്കുമെന്ന് ട്രമ്പ് വ്യക്തമാക്കി. അമേരിക്കൻ സൈന്യം സർവ്വ സജ്ജമാണെങ്കിലും, വേഗത്തിൽ കരാർ പൂർത്തിയാക്കാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആക്രമണം റദ്ദാക്കിയിരിക്കുന്നത്. അമേരിക്കയ്ക്കും ഇസ്രായേലിനുമൊപ്പം ഇനിയുള്ള ചർച്ചകളിൽ സജീവമായി പങ്കാളികളാകാൻ എല്ലാ കക്ഷികളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

Related Articles

Latest Articles