Saturday, April 27, 2024
spot_img

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും; ഗോവയ്ക്ക് പിന്നാലെ രണ്ടാമത്തെ സംസ്ഥാനമാകുന്നത് അഭിമാനത്തോടെ; മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി

 

ഡെറാഡൂൺ:സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കി മാതൃക കാണിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌ക്കർ സിംഗ് ധാമി. ഗോവയ്‌ക്ക് പിന്നാലെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ നിയമം അനുശാസിക്കുന്ന ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്നാണ് ധാമി പറഞ്ഞത്. ‘ഉത്തരാഖണ്ഡ് ഭരണകൂടം അധികാരത്തിലേറും മുന്നേ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനത്തിൽ നിന്ന് പിന്നോട്ടില്ല. സംസ്ഥാന ക്യാബിനറ്റ് തീരുമാനം പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ പരിധിയിൽ മാത്രമായി എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ ഉടൻ വിദഗ്ധരുമായി ഇരുന്ന് തീരുമാനം പ്രഖ്യാപിക്കും. സംസ്ഥാനത്തെ വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ, പാരമ്പര്യ സ്വത്തവകാശം, പിന്തുടർച്ചാവകാശം തുടങ്ങി പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും ഇനി ഏകീകൃത സിവിൽ കോഡ് ബാധമായിരിക്കും’ ‘- പുഷ്‌ക്കർ സിംഗ് ധാമി പറഞ്ഞു.

കൂടാതെ ഭരണഘടനയുടെ 44-ാം നിർദ്ദേശകതത്വങ്ങളിലെ വകുപ്പനുസരിച്ച് ജാതി മതവ്യത്യാസ മില്ലാതെ രാജ്യത്തെ നിയമം നടപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും ബാദ്ധ്യതയുണ്ടെന്നും. അത് സുപ്രധാന കടമായായിട്ടാണ് കണക്കാക്കുന്നത്. സമകാലീന ഭാരതത്തിൽ മത-ജാതി അധിഷ്ഠിത വർഗ്ഗീകരണവും വ്യക്തി നിയമവും നിലനിൽക്കുന്നതിനാൽ, ഒരു ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണെന്നും. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും പുരുഷന് തുല്യമായ എല്ലാ അവകാശങ്ങളും ലഭിക്കേണ്ടതുണ്ടെന്നും മാത്രമല്ല, നിലവിലുള്ള സ്ത്രീവിരുദ്ധമായ വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തേണ്ടതും അനിവാര്യമാണെന്നും. ലിംഗസമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ഒന്നാണ്. ഈ തിരിച്ചറിവിൽ നിന്നാണ് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണമെന്ന് ആവശ്യം ശക്തമാകുന്നതെന്നും ധാമി പറഞ്ഞു

Related Articles

Latest Articles