Monday, June 17, 2024
spot_img

കടക്കെണിയിൽ മുങ്ങി കേരളം; 62.46 ലക്ഷത്തിന് പുതിയ നാല് കാറുകൾ വാങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം ഇപ്പോൾ. ഈ പ്രതികൂല സാഹചര്യത്തിലും ധൂർത്തടിക്കുകയാണ് മുഖ്യമന്ത്രി. ഇപ്പോഴിതാ മുഖ്യന് പൈലറ്റും എസ്‌കോർട്ടുമായി പോകാൻ നാല് പുതിയ കാറുകൾ (Kerala CM Innova) കൂടി വാങ്ങിയിരിക്കുകയാണ്.

കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റാ ഹാരിയറുമാണ് വാങ്ങിയത്. ഇതിനായി 62.46 ലക്ഷം രൂപയാണ് ചെലവിട്ടത്. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകൾ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്. മുൻ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശയായിരുന്നു കറുത്ത കാറുകൾ. പുതിയ കാറുകൾ വരുമ്പോൾ നിലവിൽ ഉപയോഗിക്കുന്ന രണ്ട് കാറുകൾ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാൽ സർക്കാരിനോട് അന്നത്തെ പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാറുകൾ മാറ്റാൻ തീരുമാനിച്ചത്.

Related Articles

Latest Articles